ഹമാസിനെ ഭൂമുഖത്തുനിന്നും തൂത്തെറിയുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു.. പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേല്‍ പോരാട്ടം അതിശക്തമാക്കി.ഇന്നലെയും ഇന്നുമായി 120 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്...

ഗാസ പൂര്‍ണമായി പിടിച്ചടക്കുമെന്നും ഹമാസിനെ ഭൂമുഖത്തുനിന്നും തൂത്തെറിയുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേല്‍ പോരാട്ടം അതിശക്തമാക്കി. ഇന്നലെയും ഇന്നുമായി 120 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് അമേരിക്കയുടെ പിന്‍തുണയോടെ നെതന്യാഹുവിന്റെ നീക്കം.
ഞങ്ങള്‍ ഗാസ മുനമ്പിന്റെ സമ്പൂര്‍ണ്ണ അധിനിവേശത്തിലേക്ക് നീങ്ങുകയാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുദ്ധം അതിശക്തിമാക്കിയിരിക്കുന്നത്.ഇസ്രായേലി ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കരസേനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നത്. ബന്ദികളില്‍ രണ്ടു പേര്‍ അസ്ഥിപഞ്ചരം പോലെ ക്ഷീണിച്ചിരിക്കുന്നതും അതിലൊരാള്‍ സ്വന്തം ശവക്കുഴി നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നശേഷമാണ് ഹമാസ് തീവ്രവാദികളെ ഒന്നടങ്കം കൊന്നൊടുക്കാനും ഗാസ പിടിച്ചെടുക്കാനും നെതന്യാഹു നിശ്ചയിച്ചിരിക്കുന്നത്.
ഗാസ വിട്ടുകൊടുത്തതാണ് ഹമാസിന്റെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് ഇസ്രായേലില്‍ ഒരു വിഭാഗം പറയുന്നു. ഇന്നലെ മാത്രം ഗാസയില്‍ പട്ടിണി മൂലം നാല് കുഞ്ഞുങ്ങള്‍ മരണമടഞ്ഞു. അയ്യായിരം കുഞ്ഞുങ്ങള്‍ ഈ മാസം ം ഗാസയില്‍ മരിക്കുമെന്നാണ് വിദേശമാധ്യമങ്ങള്‍ പറയുന്നത്. ഭക്ഷണവും മരുന്നുമില്ലാതെ രണ്ടു ലക്ഷം ജനങ്ങളാണ് ഗാസയില്‍ മുറവിളി കൂട്ടുന്നത്. ഇസ്രായേല്‍ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ ഗാസയിലെ ജലവിതരണ ശൃംഖലയുടെ 80 ശതമാനത്തിലധികവും തകരാറിലാക്കിയിരിക്കുകയാണ്.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഗാസയില്‍ ജലക്ഷാമം രൂക്ഷമായിരുന്നു. 22 മാസത്തെ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഇസ്രായേല്‍ ഗാസയിലേക്കുള്ള ജലവിതരണം തടസപ്പെടുത്തിയിരുന്നു. കുടിവെള്ളം കിട്ടാനില്ലാതെ കടല്‍ വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്നവര്‍ ഏറെപ്പേരാണ്.
യുദ്ധം തുടങ്ങുന്നതിനു മുമ്പ് ധാരാളം കിണറുകള്‍ ഈ കടലോര മേഖലയിലുണ്ടായിരുന്നു. കിണറുകളെല്ലാം ബോംബാക്രമണങ്ങള്‍ക്കു ശേഷം മലിനജലം കലര്‍ന്ന് ഉപയോഗശൂന്യമായിരിക്കുന്നു. പല കിണറുകളും സൈനിക മേഖലയിലായതിനാല്‍ ജനങ്ങള്‍ക്ക് അവിടെയെത്താന്‍ സാധിക്കുകയുമില്ല. കിണറുകളില്‍നിന്ന് വെള്ളമെടുക്കാനുള്ള മോട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി ലഭ്യമല്ല. ഇസ്രായേല്‍ സൈന്യം ഗാസയിലെ വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ചിരിക്കുകയാണ്.
അതേസമയം യുഎഇ ഈജിപ്തില്‍ നിന്ന് ഗാസയിലേക്ക് ശുദ്ധീകരിച്ച വെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈന്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഇതിനെ ഇസ്രായേല്‍ എതിര്‍ക്കുമെന്നാണ് സൂചനകള്‍.അതേസമയം എല്ലാ ബന്ദികളേയും തിരിച്ചെത്തിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സര്‍ പറയുന്നുബലപ്രയോഗത്തിലൂടെ സാധിക്കുമായിരുന്ന രണ്ട് യുദ്ധ ലക്ഷ്യങ്ങളും ഇസ്രയേല്‍ സൈന്യം കൈവരിച്ചുവെന്നും ഹമാസിന്റെ സൈനികശേഷി ഉന്മൂലനം ചെയ്യുകയും ഭരണസംവിധാനം തകര്‍ക്കുകയും ചെയ്തുവെന്നും നെതന്യാഹുവിനെ വിമര്‍ശിക്കുന്ന പ്രധാനികള്‍ പറയുന്നു.
2005 ലാണു ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യവും കുടിയേറ്റക്കാരും പിന്‍വാങ്ങിയത്. ഈ തീരുമാനമാണു ഹമാസിനെ വളര്‍ത്തിയതെന്നാണു തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. വീണ്ടും ഗാസ പിടിച്ചെടുത്താല്‍ വെസ്റ്റ്ബാങ്കിനു പുറമേ ഗാസയിലേക്കും കുടിയേറ്റം വ്യാപിപ്പിക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. 22 മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും നടത്തിയ സമാധാന ചര്‍ച്ച ഏറെക്കുറെ നിലച്ച സാഹചര്യത്തിലാണ് ഇസ്രായേല്‍ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്.
ഗാസയില്‍ നടക്കുന്നത് വംശഹത്യയല്ലെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നിട്ടുണ്ട്. ഗാസയില്‍ 56 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ തിങ്കളാഴ്ച മാത്രം കൊല്ലപ്പെട്ടത്. ഇവരില്‍ സഹായകേന്ദ്രങ്ങളില്‍ ഭക്ഷണത്തിനായി കാത്തുനിന്ന 27 പേരുമുണ്ട്.
ഗാസയില്‍ 43 ശതമാനം ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നെന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഹമാസ് പുറത്തുവിട്ട വീഡിയോയില്‍ പട്ടണിയില്‍ എല്ലുംതോലുമായ യുവാവിന്റെ ചിത്രം പ്രചരിച്ചതോടെ ഇസ്രയേലില്‍ സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഗാസയിലേക്കുള്ള കടന്നാക്രമണം ഉടന്‍ നിര്‍ത്താന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് അഭ്യര്‍ഥിച്ച് ഇസ്രയേലിന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇന്റലിജന്‍സ് മേധാവികളടക്കം വിരമിച്ച അറുന്നൂറില്‍പ്പരം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരാണ് ട്രംപിന് കത്തെഴുതിയത്. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെ 1000 സാംസ്‌കാരിക പ്രവര്‍ത്തകള്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് കത്തയച്ചതായും റിപ്പോര്‍ട്ട്.ഇസ്രയേല്‍ ബന്ദികളില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇസ്രയേല്‍ സേനയുടെ നിഗമനം. നിലവില്‍ ഗാസയുടെ 75 ശതമാനവും ഇസ്രയേല്‍ നിയന്ത്രണത്തിലാണ്. 2023 ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ അറുപത്തോരായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha