പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ചൈനയിലേക്ക്...ചൈനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുത്തേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലേക്ക് പോകും. 31, 1 തീയതികളില്‍ ചൈനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.
കഴിഞ്ഞ വര്‍ഷം ജി20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടായിരുന്നു. രണ്ടു രാജ്യങ്ങളും അതിര്‍ത്തിയില്‍ സേന പിന്‍മാറ്റത്തിന് അടക്കം ധാരണയുണ്ടാക്കിയിരുന്നു.
2020ലെ ഗല്‍വാന്‍ താഴ്വര സംഘര്‍ഷത്തിനുശേഷം ചൈനയിലേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. 2019ലായിരുന്നു അവസാന സന്ദര്‍ശനം.എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുന്‍പ്, പ്രധാനമന്ത്രി ഓഗസ്റ്റ് 30ന് ജപ്പാന്‍ സന്ദര്‍ശിക്കുന്നതാണ്.
ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്കൊപ്പം ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുകയും ചെയ്യും. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈന സന്ദര്‍ശിച്ചിരുന്നു.
അതേസമയം ബ്രിക്‌സ് രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി നരേന്ദ്ര മോദിയുടെ ഈ നീക്കം.
"
https://www.facebook.com/Malayalivartha