ട്രംപിന്റെ തീരുവയ്ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച് ഇന്ത്യ....

ട്രംപിന്റെ ഇറക്കുമതി തീരുവയ്ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇന്ത്യ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. രാജ്യത്തെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യം ബലികഴിക്കുന്ന ഒരു നടപടിക്കുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .
ഈ സാഹചര്യം അവസരമാക്കി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ബദല്‍ നടപടികളിലേക്ക് കടക്കും. നയതന്ത്രതലത്തിലും നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതാണ്.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിലാണ് യു.എസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം കടുത്ത നടപടി പ്രഖ്യാപിച്ചത്.
അസാധാരണ തീരുവ കാര്‍ഷിക മേഖലയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് മോദി നിലപാട് അറിയിച്ചത്.
എം.എസ്.സ്വാമിനാഥന്‍ ശതാബ്ദി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വ്യക്തിപരമായി വില കൊടുക്കേണ്ടിവരുമെന്ന് അറിയാമെങ്കിലും ഭീഷണിയെ നേരിടുമെന്നത് ഇന്ത്യയുടെ നിലപാടിന്റെ പ്രഖ്യാപനമാണ്
അതേസമയം ട്രംപ് സമ്മര്‍ദ്ദ തന്ത്രമായി തീരുവ ഇനിയും വര്‍ദ്ധിപ്പിച്ചേക്കാം. ആയതിനാല്‍ നയതന്ത്ര നീക്കം ഇന്ത്യ ശക്തമാക്കുകയാണ്. ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി 31ന് ചൈനയില്‍ പോകും. റഷ്യന്‍ പ്രസിഡന്റ് പുട്ടിനും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ മോദി- പുട്ടിന്‍- പിംഗ് കൂടിക്കാഴ്ചയ്ക്ക് പ്രസക്തി വളരെയേറെയാണ്.
https://www.facebook.com/Malayalivartha