യു എസിലെ ഹാരിസ്ബര്‍ഗിലെ വീട്ടില്‍ കുമരകം സ്വദേശികളായ ദമ്പതിമാര്‍ മരിച്ചനിലയില്‍

കുമരകം സ്വദേശികളായ ദമ്പതിമാര്‍ യു എസിലെ ഹാരിസ്ബര്‍ഗിലെ വീട്ടില്‍ മരിച്ചനിലയില്‍ . കുമരകം വാക്കയില്‍ സി.ജി. പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ 27-ന് വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചനകളുള്ളത്.
തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് യുഎസില്‍ തന്നെയുള്ള മക്കള്‍ വിവരം പോലീസില്‍ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. മക്കള്‍: സന്ധ്യ, കാവ്യ (ഇരുവരും യുഎസ്). മരുമകന്‍: ഡോണ്‍ കാസ്ട്രോ.
സംസ്‌കാരം ശനിയാഴ്ച ഫിലാഡല്‍ഫിയ സെയ്ന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പൈന്‍ഗ്രോവ് സെമിത്തേരിയില്‍ നടക്കും.
https://www.facebook.com/Malayalivartha