ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു....

ബഹിരാകാശ സഞ്ചാരി ജിം ലോവല്‍(97) അന്തരിച്ചു. ഇല്ലിനോയിലെ ലേക്ക് ഫോറസ്റ്റില്‍ വ്യാഴാഴ്ചയായിരുന്നു മരണമെന്ന് നാസ .
നാസയില്‍ ഏറ്റവും കൂടുതല്‍ ബഹിരാകാശയാത്ര ചെയ്ത സഞ്ചാരികളിലൊരാളായിരുന്നു ലോവല്‍. ജെയിംസ് ആര്‍തര്‍ ലോവല്‍ എന്നാണ് മുഴുവനായുള്ള പേര്. 1970 ഏപ്രില്‍ 11-ന് കെന്നഡി സ്‌പെയ്സ് സെന്ററില്‍ നിന്നായിരുന്നു അപ്പോളോ 13 വിക്ഷേപണം. പേടകത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ ഒരു ഓക്‌സിജന്‍ സംഭരണി പൊട്ടിത്തെറിച്ചതാണ് ദൗത്യം പരാജയപ്പെടാനിടയാക്കിയത്.
പേടകത്തിന്റെ വൈദ്യുതസംവിധാനങ്ങളടക്കം പ്രവര്‍ത്തനരഹിതമാക്കിയതിനെത്തുടര്‍ന്ന് ലാന്‍ഡിങ് നിര്‍ത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന്, പേടകത്തിലെ ജീവന്‍രക്ഷാസംവിധാനങ്ങളുടെ പിന്തുണയോടെ ഏപ്രില്‍ 17-ന് ലോവലും സംഘവും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി. ലോവലായിരുന്നു ദൗത്യത്തിന് നേതൃത്വം നല്‍കിയിട്ടുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha