യേശുക്രിസ്തു നടന്നു കയറിയ ഗലീലി കടല്‍ ചുവന്ന് പിളർന്നു തൃശൂരിലും ചുവന്ന തിരമാല..! ബൈബിളിലെ വാക്ക് അച്ചട്ടാവുന്നോ..!

യേശുക്രിസ്തു വെള്ളത്തിനു മുകളിലൂടെ നടന്നുവെന്ന് വിശേഷിപ്പിക്കുന്ന ഗലീലി കടല്‍ ഇസ്രയേലിലെ വലിയൊരു തടാകമാണ്. ഈ കടല്‍ പൊടുന്നനെ രക്തനിറമായത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഇതൊരു അശുഭലക്ഷണമെന്നാണ് പലരും മുന്നറിയിപ്പ് നല്‍കിയത്. തീരത്തേക്ക് അലയടിച്ചെത്തിയ കടുംചുവപ്പാര്‍ന്ന തിരമാലകള്‍ സന്ദര്‍ശകരെയും അമ്പരിപ്പിച്ചു.
ഈ അസാധാരണ ദൃശ്യത്തെ, ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ വിവരിക്കുന്ന ഈജിപ്റ്റുകാരുടെ മേലുളള ദൈവശിക്ഷയുടെ ഭാഗമായ പത്ത് മഹാമാരികളോട് ചിലര്‍ താരതമ്യം ചെയ്തു. മോശയുടെ വടികൊണ്ട് നൈല്‍ നദിയിലെ ജലം രക്തമായി മാറിയെന്ന ബൈബിള്‍ വിവരണങ്ങളുമായി ഈ പ്രതിഭാസത്തെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചു. ഇത് യുഗാന്ത്യത്തിന്റെ ലക്ഷണമാണെന്ന് വരെ ചിലര്‍ വാദിച്ചു. എന്നാല്‍, ഈ അസാധാരണ കാഴ്ചയ്ക്ക് പിന്നില്‍ തികച്ചും സാധുവായ വിശദീകരണമുണ്ടെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു.
ശുദ്ധജല തടാകത്തില്‍ പച്ച ആല്‍ഗകള്‍ പൂത്തതിന്റെ ഫലമാണ് ഈ മാറ്റമെന്ന് ഇസ്രയേല്‍ പരിസഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. തീവ്രമായ സൂര്യപ്രകാശത്തില്‍ ഒരു പിഗ്മെന്റ് ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് പച്ച ആല്‍ഗ ചുവപ്പാകുന്നത്. ഈ രാസപ്രക്രിയയാണ് ജലാശയത്തിന് ഭീതിപ്പെടുത്തുന്ന നിറം നല്‍കിയത്.
കിന്നറെറ്റ് ഗവേഷണ ലബോറട്ടറി നടത്തിയ വിശദമായ പരിശോധനകളില്‍, ഈ ആല്‍ഗകള്‍ മനുഷ്യര്‍ക്ക് യാതൊരുവിധത്തിലും ഹാനികരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജലത്തിന്റെ നിറം കണ്ട് പേടിക്കേണ്ട ആവശ്യമില്ലെന്നും, നീന്തുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കോ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള ശുദ്ധജല, ലവണാംശമുള്ള ജലാശയങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഈ ആല്‍ഗകള്‍ക്ക് വ ഇന്ധന നിര്‍മ്മാണത്തിന് ആവശ്യമായ ഹൈഡ്രോകാര്‍ബണുകള്‍ ഉത്പാദിപ്പിക്കാനുള്ള അപൂര്‍വ്വമായ കഴിവുണ്ട് എന്നതും ശ്രദ്ധേയമാണ്. അതിനാല്‍, ഭയപ്പാടുകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇതൊരു പാരിസ്ഥിതിക പ്രതിഭാസം മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു.
രാത്രി കേരളത്തിന്റെ പല ഭാഗത്ത് ഉള്ളവർ കടലിന്റെ മറ്റൊരു രൂപം കണ്ട് ആകെ വിറങ്ങലിച്ചു. കടൽ കാണാനെത്തിയവരുടെ കണ്ണിൽ അസാധാരണ വെളിച്ചം തട്ടി. ആ അത്ഭുത പ്രതിഭാസം നേരിൽ കണ്ടവർ പരിഭ്രാന്തിയിലായി. കേരളത്തിന്‍റെ പല തീരപ്രദേശത്തും കടലില്‍ ചുവപ്പ് നിറം കാണുകയായിരുന്നു. എന്നാൽ, ആശങ്കവേണ്ടെന്ന് കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) വ്യക്തമാക്കി.
കടലിന്‍റെ ചുവപ്പ് നിറം ഒരു പ്രകൃതിദത്ത പ്രതിഭാസമാണെന്നും കുഫോസ് വ്യക്തമാക്കി. തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച് മുതല്‍ എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചു വരെ കഴിഞ്ഞ ദിവസങ്ങളിൽ കടലിന്‍റെ നിറത്തില്‍ വലിയ തോതില്‍ നിറ വ്യത്യാസം കണ്ടതായി നാട്ടുകാർ അറിയിച്ചു. പ്രത്യേകിച്ചും പുതുവൈപ്പ് ബീച്ചിൽ കടൽ തീരത്തോട് ചേർന്ന് തിരമാലകൾ ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കുഫോസ് കടൽ ജല സാമ്പിള്‍ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഈ പരിശോധനയില്‍ കടല്‍ ജലത്തില്‍ നോക്ടിലൂക്ക (Noctiluca) എന്ന ഡിനോഫ്ലജിലാറ്റേ (dinoflagellate) വിഭാഗത്തിൽപെടുന്ന സൂക്ഷ്മ ജീവിയുടെ കൂടിയ സാന്നിധ്യം കണ്ടെത്തി. ഇത് സാധാരണയായി 'റെഡ് ടൈഡ്' (Red Tide) എന്ന് അറിയപ്പെടുന്ന പ്രകൃതിദത്തമായ സംഭവമാണെന്നും കുഫോസ് അറിയിച്ചു. പ്രകാശം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരുതരം പ്ലവഗമാണ് നോക്ടിലൂക്ക. ഇവ ഉത്പാദിപ്പിക്കുന്ന വെളിച്ചം രാത്രി കാലങ്ങളിലാണ് കുടുതല്‍ വ്യക്തമായി കാണാൻ സാധിക്കുക.
നോക്ടിലൂക്ക സാധാരണയായി സമുദ്രജലത്തിൽ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവി ആണ്. ചില സാഹചര്യങ്ങളിൽ അതിന്‍റെ എണ്ണം ക്രമാധീതമായി വർധിക്കുകയും ഇതിനെ തുടര്‍ന്ന് കടലിന്‍റെ നിറം ചുവപ്പായി കാണപ്പെടാറുമുണ്ട്. പ്രദേശിക മത്സ്യത്തൊഴിലാളികളുമായി നടത്തിയ അന്വേഷണത്തില്‍ നോക്ടിലൂക പ്ലവഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ മത്സ്യ ലഭ്യത കുറഞ്ഞിരുന്നതായി തിരിച്ചറിയുകയും ചെയ്തു.
പ്രാദേശികമായി ഈ പ്ലവഗങ്ങളെ 'പോള' എന്നാണ് വിളിക്കുന്നത്. ഇത്തരം പ്ലവഗങ്ങളുടെ അമിത വളര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്താനായി വിശദമായ പരിശോധന നടക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സർവ്വീസുമായി (INCOIS) കൂടുതല്‍ ഡാറ്റയ്ക്ക് ബന്ധപ്പെട്ടെങ്കിലും മേഘാവൃതമായ കാലാവസ്ഥയാൽ ഉപഗ്രഹസഹായം ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം കഠിനമാണെന്ന് അറിയിച്ചെന്നും കുഫോസ് വ്യക്തമാക്കി.
അതേസമയം, കണ്ടെയ്നറുകൾ കടലിൽ വീണതും ഇടയ്ക്ക് വലിയ ആശങ്കകൾക്ക് വഴി വെച്ചിരുന്നു. അന്ന് കണ്ടെയ്‌നറുകൾ കരയിലെത്തിക്കാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് രണ്ട് ദ്രുതപ്രതികരണ സംഘങ്ങളെ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ ജില്ലകളിൽ വിന്യസിക്കും. വടക്കൻ ജില്ലകളിൽ ഓരോ ടീമുകളെ വിന്യസിക്കും. തീരത്തെത്തുന്ന എണ്ണപ്പാട നീക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് പ്രത്യേക സംഘങ്ങളെ തീരദേശ ജില്ലകളിൽ സജ്ജമാക്കി.
കപ്പലിലെ എണ്ണ കടലിന്റെ താഴെത്തട്ടിലേക്ക് പോകുന്നത് തടയാൻ വിവിധ വകുപ്പുകൾ ചേർന്ന് പദ്ധതി തയ്യാറാക്കും. കൂടുതൽ ബൂം സ്കിമ്മേഴ്സ് (എണ്ണപ്പാടയെ കെട്ടിനിർത്തി തടയാനുള്ള സംവിധാനം) വാങ്ങാൻ തീരസംരക്ഷണ സേനയ്‌ക്കും തുറമുഖവകുപ്പിനും നാവികസേനയ്‌ക്കും നിർദേശം നൽകിയിരുന്നു.
https://www.facebook.com/Malayalivartha