ട്രംപിന്റെ തീരുവ യുദ്ധത്തില്‍ പുതിയ എതിരാളി ഇന്ത്യ...ഇന്ത്യന്‍ ഇറക്കുമതിക്ക് യു.എസ് ഈടാക്കുന്ന തീരുവ 50 ശതമാനം ...അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും അസ്വാരസ്യങ്ങൾ

യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുവ യുദ്ധത്തില്‍ പുതിയ എതിരാളി ഇന്ത്യയാണ്. ഇന്നലെ മുതല്‍ പ്രാബല്യത്തിലായ 25 ശതമാനം തീരുവയ്ക്കൊപ്പം 25 ശതമാനം അധിക തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. 21 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും ഫലത്തില്‍ ഇന്ത്യന്‍ ഇറക്കുമതിക്ക് 50 ശതമാനമാണ് യു.എസ് ഈടാക്കുന്ന തീരുവ.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ തീരുമാനം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പലപ്പോഴും അമേരിക്ക ഇന്ത്യയോട് എടുക്കുന്ന നിലപാടുകൾ ചർച്ചാവിഷയമായിട്ടുണ്ട്. ഇന്ത്യയെ വിമർശിച്ചും, ചില വിഷയങ്ങളിൽ എതിർപ്പുകൾ പ്രകടിപ്പിച്ചും ട്രംപ് രംഗത്തെത്തിയപ്പോൾ, അദ്ദേഹത്തിന് ഇന്ത്യയോട് ദേഷ്യമുണ്ടോ എന്ന ചോദ്യം ഉയർന്നിരുന്നു. നിലവിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25% അധിക താരിഫ് ചുമത്താനുള്ള ട്രംപിന്റെ തീരുമാനം 25% തീരുവയ്ക്ക് പുറമെയാണ് ഇത് . ഇതോടെ മൊത്തം താരിഫ് 50% ആയി ഉയരും.
ഈ തീരുമാനം ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതാണ് ഈ അധിക നികുതിക്ക് കാരണമായി വൈറ്റ് ഹൗസ് ചൂണ്ടിക്കാണിക്കുന്നത്.
റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങി പരോക്ഷമായി യുക്രൈന്‍ യുദ്ധത്തിന് സഹായം നല്‍കുന്നു എന്നതാണ് തീരുവയ്ക്കുള്ള ട്രംപിന്‍റെ വാദം. ഇത് യു.എസിന്‍റെ കപട്യമാണെന്ന് നേരത്തെ ഇന്ത്യ തുറന്നുകാട്ടിയിരുന്നു. ഇന്ത്യയുടെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ കണക്കുകള്‍. റഷ്യയില്‍ നിന്നും യൂറോപ്യന്‍ സഖ്യകക്ഷികള്‍ ഇന്ത്യയേക്കാളേറെ എണ്ണ വാങ്ങിയിട്ടും ട്രംപിന്‍റെ മൗനം ചോദ്യം ചെയ്യുകയാണ് സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലിയര്‍ എയറിന്‍റെ കണക്കുകള്‍.
യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം റഷ്യയുടെ എണ്ണ വരുമാനത്തിന്‍റെ 23 ശതമാനവും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയുടെ സംഭാവന വെറും 13 ശതമാനമാണ്. റഷ്യന്‍ എണ്ണ വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്നത് ടാങ്കറുകളില്‍ പകുതിയിലധികവും ജി7+ രാജ്യങ്ങളുടേതാണ്. എണ്ണ കൂടാതെ വളം, കെമിക്കല്‍സ്, ഇയേണ്‍, സ്റ്റീല്‍, ട്രാന്‍സ്പോര്‍ട്ട് ഉപകരണങ്ങള്‍ എന്നിവയും റഷ്യയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു
എന്നാൽ, ഈ വിഷയത്തിൽ ഇന്ത്യയെ മാത്രം പ്രത്യേകം ലക്ഷ്യമിടുന്ന ട്രംപിന്റെ നിലപാട് പല ചോദ്യങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ചൈന, യൂറോപ്യൻ രാജ്യങ്ങൾ, തുർക്കി തുടങ്ങിയവർക്കെതിരെ ട്രംപ് സമാനമായ നടപടികൾ സ്വീകരിക്കാത്തത് ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. അപ്പോൾ റഷ്യന്‍ എണ്ണ വാങ്ങുന്നതിനപ്പുറം ഇന്ത്യ– യു.എസ് നയതന്ത്ര ബന്ധത്തിലെ പിരിമുറുക്കങ്ങളും ട്രംപിനെ ചൊടിപ്പിച്ചു എന്നൊരു വിലയിരുത്തലുണ്ട് . ഈ കർശന നിലപാടിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്:
വ്യാപാര കരാറുകൾക്കുള്ള ഇന്ത്യയുടെ വിമുഖത
സ്വതന്ത്ര വ്യാപാരക്കരാർ സംബന്ധിച്ച് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ചർച്ചകൾ പലപ്പോഴും നിർണായക വിഷയങ്ങളിലെ അഭിപ്രായവ്യത്യാസം കാരണം വഴിമുട്ടിയിട്ടുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ ഇടം നൽകുന്ന ഒരു കരാറാണ് ഡോണൾഡ് ട്രംപ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കാർഷിക മേഖലയിൽ അമേരിക്ക ആവശ്യപ്പെടുന്ന ഇളവുകൾ ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഇന്ത്യയിലെ കർഷകർക്ക് സർക്കാർ നൽകുന്ന താങ്ങുവില പോലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാകാൻ ഈ കരാർ കാരണമായേക്കുമെന്നതിനാൽ, അത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും എന്ന ആശങ്കയിലാണ് ഇന്ത്യ ഈ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്തത്.
ബ്രിക്സ് കൂട്ടായ്മയും ഡോളറിനുള്ള വെല്ലുവിളിയും
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയടങ്ങിയ ബ്രിക്സ് കൂട്ടായ്മയോട് ട്രംപിന് ശക്തമായ എതിർപ്പുണ്ട്. Brazil, China, Egypt, Ethiopia, India, Indonesia, Iran, Russian Federation, South Africa, United Arab Emirates.എന്നിവയാണ് ബ്രിക്സ് രാജ്യങ്ങൾ
ഈ കൂട്ടായ്മയിലെ അംഗങ്ങളായ ഇറാൻ, യു.എ.ഇ, ഈജിപ്ത്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ വ്യാപാരത്തിനായി സ്വന്തം കറൻസിയെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതും ട്രംപിന് ദഹിച്ചിട്ടില്ല ,. ലോക വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനുള്ള പ്രാധാന്യം കുറച്ച്, സ്വന്തം കറൻസിയിൽ വ്യാപാരം നടത്താനുള്ള ബ്രിക്സ് രാജ്യങ്ങളുടെ ഈ നീക്കം ഡോളറിൻ്റെ ആഗോള മേധാവിത്വത്തിന് ഭീഷണിയാണെന്ന് ട്രംപ് കരുതുന്നു. ഇത് ഡോളറിൻ്റെ മൂല്യത്തെ സാരമായി ബാധിക്കുമെന്നും ട്രംപ് ഭയപ്പെടുന്നു .
‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിലെ ക്രെഡിറ്റ് പ്രശ്‌നം
ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ കാരണമായ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിക്ക് പിന്നിൽ തന്റെ ഇടപെടലാണെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയത്തിൽ അമേരിക്കയുടെ ഇടപെടൽ ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു. ലോക്സഭയില്‍ ജൂണ്‍ 30 തിനുള്ള പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന്‍റെ വാദങ്ങളെ തള്ളിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഒരു വിദേശ രാജ്യത്തിന്‍റെയും മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നാണ് മോദി പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഒരു ലോക നേതാവും ആവശ്യപ്പെട്ടിട്ടില്ല എന്നും മോദി വ്യക്തമാക്കിയിരുന്നു.
ഇന്ത്യ– പാക്ക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് ട്രംപിന്‍റെ സ്ഥിരം വാചകമടിക്ക് കിട്ടിയ തിരിച്ചടിയായിരുന്നു ഇത്. മോദിയുടെ പ്രസ്താവന ട്രംപിന്‍റെ ഈഗോയെ പുറത്തുചാടിച്ചു എന്നാണ് വിലയിരുത്തല്‍. സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലക്ഷ്യമിടുന്ന ട്രംപിന് ഈ വെടിനിർത്തലിന്റെ ക്രെഡിറ്റ് ലഭിക്കാത്തത് ഇന്ത്യയോടുള്ള നീരസത്തിന് ഒരു കാരണമായിട്ടുണ്ട്.
ഇസ്രയേലും പാകിസ്താനും ട്രംപ് വലിയ പീസ്മേക്കറാണ്, അദ്ദേഹത്തിനു നോബല്‍സമ്മാനം കൊടുക്കണം എന്നു നാമനിര്‍ദ്ദേശം നടത്തിയത്. അതാണ് ട്രംപിന്റെ നിബന്ധന- അമേരിക്കയുമായി നല്ല ബന്ധം വേണമെങ്കില്‍ തന്നെ 'പീസ്മേക്കര്‍' ആയി കണക്കാക്കണം, തനിക്ക് നോബല്‍ പ്രൈസ് വാങ്ങിത്തരണം എന്ന്. യുക്തിക്ക് നിരക്കാത്ത ഈ വ്യവസ്ഥകള്‍ പാകിസ്താനും ഇസ്രയേലും അംഗീകരിച്ചു. അടുത്ത സൗഹൃദമുള്ള മോദിയും അതുചെയ്യും എന്നാണ് ട്രംപ് പ്രതീക്ഷിച്ചത്. പക്ഷേ, ട്രംപിന്റെ അവകാശവാദത്തെ വല്ലാതെ നിരസിക്കുകയാണ് ഇന്ത്യ ചെയ്തത്. 'താങ്ക്യൂ ഫോര്‍ യുവര്‍ ഹെല്‍പ്പ്' എന്നോ മറ്റോ പറയാമായിരുന്നു. പക്ഷേ, നമ്മള്‍ നേരിട്ട് അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ഇതിന്റെ ചൊരുക്ക് ട്രംപിന് നല്ലോണം ഉണ്ട്
ചൈനയുമായി അടുക്കുന്ന ഇന്ത്യ
അമേരിക്കയുടെ പ്രധാന എതിരാളികളിൽ ഒന്നായ ചൈനയെ നേരിടാൻ ഇന്ത്യയുടെ സഹകരണം അമേരിക്കയ്ക്ക് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ ചൈനയുമായി അടുക്കുന്നത് ട്രംപിന് താൽപര്യമില്ല. 2020-ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിന് ശേഷം ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് മോദി ഈ സന്ദർശനം നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ റഷ്യയിൽ നടന്ന ബ്രിക്സ് സമ്മേളനത്തിൽ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയതും അമേരിക്കക്ക് അതൃപ്തി ഉണ്ടാക്കി.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്. അതിർത്തി തർക്കങ്ങളും മറ്റ് രാഷ്ട്രീയപരമായ വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുണ്ട്. അതേസമയം സാമ്പത്തികപരമായ സഹകരണവും ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ട്. ഈ രണ്ട് കാര്യങ്ങളും പരിഗണിച്ച് വേണം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ വിലയിരുത്താൻ. 2020-ൽ ഗാൽവാൻ താഴ്വരയിൽ നടന്ന സംഘർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. എന്നിരുന്നാലും, ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തികപരമായ സഹകരണവും നിലവിലുണ്ട്.
നോൺ-താരിഫ് ബാരിയറുകൾ
താരിഫിന് പുറമെ, ഇറക്കുമതിയുടെ എണ്ണം പരിമിതപ്പെടുത്തുക, ഉത്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് കർശന നിയമങ്ങൾ കൊണ്ടുവരിക തുടങ്ങിയ നോൺ-താരിഫ് ബാരിയറുകൾ ഇന്ത്യ നടപ്പാക്കുന്നതിനെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് എതിർക്കുന്നു. ഇറക്കുമതിയിലും കയറ്റുമതിയിലും നികുതികളോ താരിഫുകളോ ഉൾപ്പെടാത്ത വ്യാപാര നിയന്ത്രണങ്ങളാണ് നോൺ-താരിഫ് ബാരിയറുകൾ (NTBs) . നിയന്ത്രണങ്ങൾ, മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ, സർട്ടിഫിക്കേഷനുകൾ, ക്വാട്ടകൾ, ഇറക്കുമതി ലൈസൻസിംഗ്, സബ്‌സിഡികൾ, ടെസ്റ്റിംഗ് ആവശ്യകതകൾ എന്നിവയും അതിലേറെയും നോൺ-താരിഫ് ബാരിയറുകളിൽ ഉൾപ്പെടുന്നു
ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾ സ്വന്തം വ്യവസായങ്ങളെയും ഉത്പാദന മേഖലയെയും സംരക്ഷിക്കാൻ ഇത്തരം നയങ്ങൾ സ്വീകരിക്കുന്നത് സാധാരണമാണ്. എന്നിരുന്നാലും, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകണമെന്ന് ട്രംപ് ആവശ്യപ്പെടുന്നു. ഈ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാടുകൾ ട്രംപിന്റെ അതൃപ്തിക്ക് ഒരു പ്രധാന കാരണമാണ്
ട്രംപിന്റെ ഈ നിലപാടുകൾ, വ്യക്തിപരമായ ദേഷ്യത്തേക്കാൾ ഉപരി, അമേരിക്കയുടെ സാമ്പത്തിക, രാഷ്ട്രീയ താൽപര്യങ്ങളിൽ അധിഷ്ഠിതമായ ‘അമേരിക്ക ഫസ്റ്റ്’ എന്ന അദ്ദേഹത്തിന്റെ നയങ്ങളുടെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയെ ഒരു തന്ത്രപ്രധാന പങ്കാളിയായി കാണുമ്പോൾത്തന്നെ, ട്രംപിന്റെ നയങ്ങൾക്ക് അനുസൃതമായി നിൽക്കാത്തപ്പോൾ അദ്ദേഹം വിമർശനങ്ങൾ ഉന്നയിക്കുന്നു.
ഇന്ത്യ കഴിഞ്ഞാൽ റഷ്യൻ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യമാണ് ചൈന. ഇന്ത്യയ്ക്കുമേൽ ചുമത്തിയ തീരുവയ്ക്കും പിഴയ്ക്കും സമാനമായ നടപടി ചൈനയ്ക്കുമേലും ഉടനുണ്ടാകുമെന്ന് ട്രംപ് കഴിഞ്ഞദിവസം പറയുകയും െചയ്തിരുന്നു. വ്യാപാര പങ്കാളിയെ നിശ്ചയിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന് റഷ്യയും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha