സ്‌പേസ് എക്‌സിന്റെ ക്രൂ 10 ഡ്രാഗണ്‍ പേടകം ദൗത്യം വിജയകരം....

സ്‌പേസ് എക്‌സിന്റെ ക്രൂ 10 ഡ്രാഗണ്‍ പേടകം ദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികള്‍ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തി. പസിഫിക് സമുദ്രത്തിലാണ് എന്‍ഡുറന്‍സ് എന്ന പേടകത്തിന്റെ ലാന്‍ഡിംഗ് നടന്നത്.
ബഹിരാകാശ നിലയത്തില്‍ അഞ്ചു മാസം തങ്ങിയ ശേഷമാണ് അമേരിക്ക , ജപ്പാന്‍ , റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗ സംഘം ഭൂമിയില്‍ തിരിച്ചെത്തിയത്.
നാസയുടെ ബഹിരാകാശ യാത്രികരായ ആന്‍ മെക്ലെയ്ന്‍, നിക്കോള്‍ അയേഴ്സ്, ജാക്‌സയുടെ ടകൂയ ഒനിഷി, റോസ്‌കോസ്‌മോസിന്റെ കിരില്‍ പെഷ്‌ക്കോവ് എന്നിവരാണ് ക്രൂ 10 ദൗത്യ സംഘത്തിലുണ്ടായിരുന്നത്. പുതിയ ക്രൂ-11 ദൗത്യസംഘം ഐഎസ്എസില്‍ എത്തിയ ശേഷമാണ് ക്രൂ-10 ദൗത്യം ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇവരാണ് ഇന്ത്യക്കാരനായ ശുഭാന്‍ശു ശുക്ല അടക്കമുള്ള ആക്‌സിയം സംഘത്തെ നിലയത്തില്‍ സഹായിച്ചത്..
https://www.facebook.com/Malayalivartha