കാട്ടുതീയില്‍ വിറച്ച് യൂറോപ്പ് ; ഗ്രീസില്‍ മനുഷ്യര്‍ വെന്ത് മരിക്കുന്നു

യൂറോപ്പിനെ വിഴുങ്ങി കാട്ടുതീ പടരുന്നു. കൊടുചൂടില്‍ വെന്തുരുകി രാജ്യങ്ങള്‍, പിന്നാലെ ഭയപ്പെടുത്തി കാട്ടുതീയും. ഗ്രീസില്‍ കാട്ടുതീയില്‍ ഒരാള്‍ മരിച്ചു. മുന്‍പ് അമേരിക്കയിലെ ലോസ്ആഞ്ചലസ് കത്തിയമര്‍ന്ന് സര്‍വ്വതും നശിച്ച ഭീതിയാണ് യൂറോപ്പിനെ വേട്ടയാടുന്നത്. അതേ ഗതിയാണോ വരാന്‍ പോകുന്നതെന്ന് യൂറോപ്പിന്റെ ചങ്കിടിക്കുന്നത്. ബ്രിട്ടനിലും കൊടുംചൂടിന്റെ ദിനങ്ങള്‍ എത്തുകയാണ്. യൂറോപ്പില്‍ ആകെ ഏകദേശം 16,000 ഏക്കര്‍ സ്ഥലം കാട്ടുതീയില്‍ കത്തിനശിച്ചു. ഗ്രീസിലെ ഏഥന്‍സിന് തൊട്ടു തെക്കുള്ള കെരാറ്റിയ മേഖലയില്‍, വെള്ളിയാഴ്ച ഉണ്ടായ തീപിടുത്തത്തിലാണ് ഒരു വൃദ്ധന്‍ മരിച്ചത്.
ഒരു കുടിലിലെ കിടക്കയില്‍ നിന്ന് അദ്ദേഹത്തിന്റെ ശരീര അവശിഷ്ടങ്ങള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കണ്ടെത്തി.മൂന്നാം ദിവസവും രാജ്യത്തുടനീളം തീപിടുത്തം തുടരുന്നതിനാല്‍, ശക്തമായ കാറ്റ് തിങ്കളാഴ്ച വരെയെങ്കിലും തുടരുമെന്ന് ഏഥന്‍സിലെ ദേശീയ നിരീക്ഷണാലയം അറിയിച്ചു. ഇറ്റലിയില്‍, ഇന്നലെ അഗ്‌നിശമന സേനാംഗങ്ങള്‍ വെസൂവിയസ് പര്‍വതത്തിന്റെ അരികുകളില്‍ ഉണ്ടായ കാട്ടുതീ നിയന്ത്രണവിധേയമാക്കി. നേപ്പിള്‍സിനടുത്തുള്ള അഗ്‌നിപര്‍വ്വതത്തിലേക്കുള്ള എല്ലാ ഹൈക്കിംഗ് വഴികളും അടച്ചിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ തെക്കന്‍ ഇറ്റലിയിലെ ദേശീയോദ്യാനത്തിലൂടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന തീ അണയ്ക്കാന്‍ 12 ടീമുകളും ആറ് കാനഡയര്‍ വിമാനങ്ങളും രംഗത്തുണ്ട്. മറ്റ് സ്ഥലങ്ങളില്‍ നിന്നും അഗ്‌നിശമന സേനയുടെ വിദഗ്ധര്‍ ഇപ്പോള്‍ ഇവിടേക്ക് എത്തുകയാണ്. തീ പടരുന്നത് കൃത്യമായി നിരീക്ഷിക്കാന്‍ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഏകദേശം 620,000 പേരാണ് ഇവിടയുള്ള അഗ്‌നിപര്‍വ്വതത്തിന്റെ ഗര്‍ത്തം സന്ദര്‍ശിച്ചത്. അതേ സമയം ഇതിന് സമീപത്തുള്ള പോംപൈ പുരാവസ്തു കേന്ദ്രം ഇപ്പോഴും വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ഫ്രാന്‍സിലെ തെക്കന്‍ ഓഡ് മേഖലയില്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷമുണ്ടായ കാട്ടുതീ നിയന്ത്രിക്കാന്‍ 1,400 ഓളം അഗ്‌നിശമന സേനാംഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്. അത് സമയം
കാട്ടുതീയുടെ പശ്ചാത്തലത്തില്‍ വീടു വിട്ട് പോയവരോട് വീടുകളിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി. വൈനറികള്‍ക്ക് പേര് കേട്ടതാണ് ഈ മേഖല. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. തീപിടുത്തത്തില്‍ മുന്തിരിത്തോട്ടങ്ങള്‍ ചാരക്കൂമ്പാരമായി മാറിയതായി
അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. എല്ലാ റോഡുകളും വീണ്ടും തുറന്നിട്ടുണ്ടെങ്കിലും വനത്തിലേക്ക് പ്രവേശിക്കുന്നതിന് അധികൃതര്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടെയും തീപിടുത്തത്തില്‍ ഒരാള്‍ മരിക്കുകയും 25 ഓളം പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉയര്‍ന്ന താപനില തീയണക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണ്. ഇന്ന് ഫ്രാന്‍സില്‍ രാജ്യവ്യാപകമായി ഏറ്റവും ചൂടേറിയ ദിവസമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. സ്‌പെയിനിലും കാട്ടുതീ രൂക്ഷമായി തുടരുകയാണ്. ബ്രിട്ടനില്‍ ഇന്ന് താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണ് പ്രവചനം. യുകെയുടെ പല ഭാഗങ്ങളിലും താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തുടനീളമുള്ള കുടുംബങ്ങള്‍ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും പോകാന്‍ ഒരുങ്ങുകയാണ്. ഇന്ന് മിക്ക പ്രദേശങ്ങളിലും 20 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരും. ലണ്ടനിലും തെക്കുകിഴക്കന്‍ പ്രദേശങ്ങളിലും ചില സ്ഥലങ്ങളില്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ ബുധനാഴ്ച വൈകുന്നേരം 6 വരെ ലണ്ടന്‍, യോര്‍ക്ക്ഷയര്‍, ഹംബര്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഇംഗ്ലണ്ടിന്റെ കിഴക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് എന്നിവങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍പ് കാട്ടുതീയില്‍ വിറച്ചത് അമേരിക്കയാണ്. ജനുവരിയില്‍ ആയിരുന്നു ലോകത്തെപ്പോലും വിറപ്പിച്ച ദുരന്തം. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ എറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഉണ്ടായതെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസ്‌കോം കാട്ടുതീയെക്കുറിച്ച് പ്രതികരിച്ചത്. ഏഴ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിച്ചത്. ഇതിനൊപ്പം കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും കാട്ടുതീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം അമേരിക്കയ്‌ക്കൊപ്പമുണ്ടായിരുന്നു. ഹെലികോപ്ടര്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് നിലവില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചത്. പസഫിക് സമുദ്രത്തില്‍ നിന്നുമാണ് ജലം എത്തിച്ചത്. ബ്രന്റ്‌വുഡ് തുടങ്ങി ലോസ്ആഞ്ചലസിലെ മറ്റ് ജനവാസ മേഖലയിലേക്കും കാട്ടുതീ പടര്‍ന്നതോടെ വലിയ ഭീതി ഉണ്ടായി. മേഖലയിലെ നഷ്ടം 150 ബില്യണ്‍ ഡോളറിലേറെ ആയിരുന്നു.
https://www.facebook.com/Malayalivartha