ഫ്രാൻസിലെ ഏറ്റവും വലിയ ആണവനിലയം.. കൂളിങ് സ്റ്റേഷന്റെ ഫിൽട്ടറുകളിൽ ജെല്ലിഫിഷുകൾ കയറി ജലവിതരണ സംവിധാനം തടസപ്പെട്ടു..പ്രവർത്തനം താൽകാലികമായി നിർത്തിവച്ചു..70 ശതമാനത്തോളം വൈദ്യുതി ആണവോർജത്തിൽനിന്നാണ് വരുന്നത്...

ഫ്രാൻസിലെ ഏറ്റവും വലിയ ആണവനിലയത്തിന്റെ പ്രവർത്തനം താറുമാറാക്കി ജെല്ലി ഫിഷ് . കൂളിങ് സ്റ്റേഷന്റെ ഫിൽട്ടറുകളിൽ ജെല്ലിഫിഷുകൾ കയറി ജലവിതരണ സംവിധാനം തടസ്സപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിലെ ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നായ ഗ്രാവെലൈൻസിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവച്ചു. ആണവനിലയത്തിന്റെ ആറ് യൂണിറ്റുകളിൽ നാലു യൂണിറ്റുകളുടെ പ്രവർത്തനമാണ് ഇതേ തുടർന്ന് തടസ്സപ്പെട്ടത്.മറ്റ് രണ്ട് യൂണിറ്റുകൾ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പ്രവർത്തിക്കുന്നുണ്ടായില്ല.
നിലയത്തിലെ ആണവരഹിത ഭാഗത്താണ് സംഭവം. അതേസമയം അവിടുത്തെ സംവിധാനങ്ങൾക്കോ പ്രകൃതിക്കോ ഇതുമൂലം സുരക്ഷ പ്രശ്നങ്ങളില്ല എന്ന് ഫ്രഞ്ച് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊർജ ഗ്രൂപ്പായ ഇലക്ട്രിസിറ്റേ ദ് ഫ്രാൻസ് അറിയിച്ചിട്ടുണ്ട്.നോർത്ത് സീയുമായി ബന്ധിപ്പിച്ചിട്ടുള്ളൊരു കനാൽ വഴിയാണ് ആണവറിയാക്ടറിനെ തണുപ്പിക്കാനുള്ള വെള്ളം നിലയത്തിലേക്ക് എത്തിക്കുന്നത്. നിരവധിയിനം ജെല്ലിഫിഷുകളുള്ള പ്രദേശമാണിത്. കടലിൽനിന്നുള്ള ജീവികൾ അകത്തേക്ക് പ്രവേശിക്കാത്ത വിധമാണ് സംവിധാനങ്ങൾ നിർമിച്ചിരിക്കുന്നതെങ്കിലും വളരെ മിനുസമുള്ള ശരീരമായതിനാൽ ജെല്ലിഫിഷുകള്‍ അകത്തേക്കു പ്രവേശിക്കുകയായിരുന്നു.
ആദ്യത്തെ ഫിൽട്ടറുകള്‍ കടന്ന് അകത്തെത്തിയ ഇവ പിന്നീടുള്ള സെക്കൻഡറി ഡ്രം സിസ്റ്റത്തിനകത്ത് അകപ്പെട്ടുപോയി. .ഫ്രാൻസിന്റെ 70 ശതമാനത്തോളം വൈദ്യുതി ആണവോർജത്തിൽനിന്നാണ് വരുന്നത്. അതിൽ 5,400 മെഗാവാട്ടോളം ഊർജം ഗ്രാവെലൈൻസാണ് ഉൽപാദിപ്പിക്കുന്നത്. 50 ലക്ഷത്തോളം വീടുകളിലേക്ക് വേണ്ടുന്ന ഊർജം ഇത് ഉൽപാദിപ്പിക്കുന്നുണ്ട്. ആണവനിലയം തിരികെ പ്രവർത്തന സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.സമുദ്രജീവികൾക്ക് അവയുടെ "ജലാറ്റിനസ്" ശരീരങ്ങൾ കാരണം അവയെ പുറത്തുനിർത്താൻ രൂപകൽപ്പന ചെയ്ത സംവിധാനങ്ങളിലൂടെ വഴുതിവീഴാൻ കഴിയും .
തദ്ദേശവാസികൾക്ക്, അവരുടെ സുരക്ഷയെയോ അവർക്ക് എത്രത്തോളം ഊർജ്ജം ലഭ്യമാകുമെന്നതിനെയോ ഇത് ബാധിക്കില്ല:2011-ൽ ടോർണസ് ആണവ നിലയത്തിലും 2013-ൽ സ്വീഡനിലെ ഓസ്‌കാർഷാം പ്ലാന്റിലും ഉൾപ്പെടെ മുൻകാലങ്ങളിൽ വൈദ്യുതി നിലയങ്ങളിൽ ജെല്ലിഫിഷുകൾ സമാനമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, എന്നാൽ അത്തരം കേസുകൾ അപൂർവമാണ്.ഈ വേനൽക്കാലത്ത് പടിഞ്ഞാറൻ യൂറോപ്പിൽ കണ്ട കൊടും താപനില കണക്കിലെടുക്കുമ്പോൾ ഈ സംഭവം
അതിശയിക്കാനില്ല എന്ന് ജെല്ലിഫിഷ് വിദഗ്ദ്ധയായ റൂത്ത് ചേംബർലൈൻ പറഞ്ഞു.ചൂടുള്ള മാസങ്ങളിലാണ് ജെല്ലിഫിഷുകൾ ഏറ്റവും സജീവമാകുക എന്ന് മാത്രമല്ല, ചൂടുള്ള കാലാവസ്ഥ ജലോപരിതലത്തിലെ പ്ലാങ്ക്ടണിന്റെ അളവ് വർദ്ധിപ്പിക്കുകയും ജെല്ലിഫിഷുകളെ "ആഴത്തിൽ നിന്ന് മുകളിലേക്ക്" വലിച്ചെടുക്കുകയും ചെയ്യുന്നു എന്ന് അവർ പറഞ്ഞു.
https://www.facebook.com/Malayalivartha