കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ.. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു..63 പേരാണ് ചികിത്സയിലുള്ളത്.. 21 പേര്‍ക്കെങ്കിൽ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചു..

പ്രവാസ ലോകത്തെ നടുക്കിയ വിഷമദ്യ ദുരത്തിൽ മരിച്ചവരുടെ എണ്ണം കൂടി ചികിത്സയിൽ ഉള്ളവരുടെ എണ്ണവും വർധിക്കുകയാണ് .കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യൻ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതുവരെയായി 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരിൽ കൂടുതൽ പേരും മലയാളികളാണെന്നും സൂചനയുണ്ട്.മൊത്തം 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തിര ഡയാലിസിസ് പൂര്‍ത്തിയാക്കിയതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
ഇതിൽ 21 പേര്‍ക്കെങ്കിൽ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരിൽ കൂടുതൽ മലയാളികൾ ഉണ്ടെന്നുള്ളതാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മദ്യത്തിനു സമ്പൂർണ നിരോധനമുള്ള രാജ്യമാണ് കുവൈത്ത്. മദ്യമുണ്ടാക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും രാജ്യത്തു ശിക്ഷാർഹമാണ്. എങ്കിലും മദ്യം ഇവിടെ സുലഭമാണ്. കേരളത്തിൽ ഒന്നാം തീയതിയെങ്കിലും ഒഴിവുണ്ടെങ്കിൽ, ഇവിടെ എല്ലാ ദിവസവും ആവശ്യക്കാരെ തേടി മദ്യം എത്തും. മദ്യമെന്നു പറഞ്ഞാൽ വാറ്റ്, അഥവ പട്ടച്ചാരായം. കുറച്ചധികം പണം മുടക്കാനുണ്ടെങ്കിൽ കളറു മദ്യം തന്നെ കിട്ടും.കളറു മദ്യമെന്നാൽ വിദേശ ബ്രാൻഡ് മദ്യം.
നിരോധിച്ചിട്ടും നിയമം കടുപ്പിച്ചിട്ടും ഇവിടെ എങ്ങനെ മദ്യം ലഭിക്കും? ഉത്തരം ലളിതമാണ്, കുടിൽ വ്യവസായം പോലെയാണ് ചാരായം വാറ്റ്. ഫ്ലാറ്റുകളിൽ പ്രഷർ കുക്കറുകളിൽ മദ്യം നുരഞ്ഞു പൊന്തും. മദ്യമുണ്ടാക്കുന്നവരിൽ ഇന്ത്യക്കാരും മലയാളികളും വരെ ഉണ്ടെന്നാണ് വിവരം. പതിവുകാർക്ക് മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കും. അപരിചിതർക്കു പക്ഷേ കൊടുക്കില്ല.
https://www.facebook.com/Malayalivartha