ധാരണയാകാതെ അലാസ്‌കാ ഉച്ചകോടി..... റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ധാരണയായില്ല....

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ സമാധാന കരാറായില്ല.
റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ വിഷയത്തില്‍ ധാരണയാകാതെയാണ് ചര്‍ച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാല്‍ അന്തിമ കരാറിലേക്കെത്തിയില്ലെന്നും വ്യക്തമാക്കി ട്രംപ്. നാറ്റോ രാജ്യങ്ങളുമായി ഉടന്‍ സംസാരിക്കുന്നതാണ്. അതിന് ശേഷം തുടര്‍നടപടിയെന്നും കൂട്ടിച്ചേര്‍ത്ത് ട്രംപ് .
യുക്രെയ്ന്‍ സഹോദര രാജ്യമെന്നാണ് പുടിന്റെ പ്രതികരണം. റഷ്യക്ക് പല ആശങ്കകളുണ്ടെന്നും പുടിന്‍ . സമാധാന ചര്‍ച്ചകളില്‍ പുരോഗതിയെന്ന് പറഞ്ഞ പുടിന്‍ ചര്‍ച്ചകള്‍ തുടരുമെന്നും അറിയിച്ചു.
ട്രംപിനെ പുടിന്‍ മോസ്‌കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതേ സമയം ധാരണയായ കാര്യങ്ങള്‍ ഏതൊക്കെയെന്ന് ട്രംപും പുടിനും വ്യക്തത നല്‍കിയിട്ടില്ല. പല കാര്യങ്ങളിലും ധാരണയായെങ്കിലും അന്തിമ കരാറില്‍ എത്തിയിട്ടില്ല.
"
https://www.facebook.com/Malayalivartha