പുടിന് നടന്നുനീങ്ങാന്‍ വിരിച്ച ചുവപ്പുപരവതാനി യുഎസ് സൈനികര്‍..മുട്ടുകുത്തിയിരുന്ന് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്..അമേരിക്കയില്‍നിന്നും ഈ ദൃശ്യത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്...

ലോകം മുഴുവൻ ഉറ്റുനോക്കിയ കൂടികാഴ്ചയായിരുന്നു ഡൊണാള്‍ഡ് ട്രംപ്-വ്‌ലാഡിമിര്‍ പുടിന്‍ ഉച്ചകോടി . ഉച്ചകോടി ഫലം കാണാതെ അവസാനിക്കുമ്പോഴും മുമ്പിലുള്ളത് പ്രതീക്ഷ മാത്രം. 'കരാറുണ്ടാകുന്നത് വരെ കരാറില്ല' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റിനെ കയ്യടിച്ച് സ്വീകരിക്കുന്ന ട്രംപിന്റെ ദൃശ്യങ്ങള്‍ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
മുന്‍പ് മറ്റൊരു ലോകനേതാവിനും നല്‍കാത്ത പ്രത്യേക പരിഗണനയാണ് പുതിന് ട്രംപില്‍നിന്ന് ലഭിച്ചതെന്ന് പുറത്തെത്തുന്ന വീഡിയോകള്‍ വ്യക്തമാക്കുന്നു. അലാസ്‌ക വ്യോമതാവളത്തിലെത്തിയ പുതിന് നടന്നുനീങ്ങാന്‍ വിരിച്ച ചുവപ്പുപരവതാനി യുഎസ് സൈനികര്‍, മുട്ടുകുത്തിയിരുന്ന് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. 'ഇതോടെ താടിയുള്ള അപ്പനെ പേടിയുണ്ട്' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും വിലയിരുത്തുന്നത്.
എന്നാല്‍ യുക്രൈന്‍ ഈ പരവതാനി വിരിക്കലിനെതിരേ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.യുക്രൈന്റെ റെസ്റ്റോറേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ഡെവലപ്മെന്റ് ഏജന്‍സി മുന്‍ മേധാവി മുസ്തഫാ നയീം സാമൂഹികമാധ്യമമായ എക്സിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്. മുട്ടുകുത്തലിനെ വീണ്ടും മഹത്തരമാക്കൂ എന്ന അടിക്കുറിപ്പോടെയാണ് ആ ചിത്രം എക്സില്‍ പങ്കുവെച്ചത്. അമേരിക്കയില്‍നിന്നും ഈ ദൃശ്യത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ട്രംപിന്റെ പ്രിയസുഹൃത്തിനുവേണ്ടി ധീരന്മാരായ അമേരിക്കന്‍ സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാര്‍പ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു എന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസൊമിന്റെ പ്രതികരണം.ട്രംപിന്റെ പ്രിയ സുഹൃത്തിനുവേണ്ടി ധീരന്മാരായ യുഎസ് സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാര്‍പ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു എന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസൊമിന്റെ വിമർശനം.
https://www.facebook.com/Malayalivartha