മണ്‍സൂണ്‍ മഴ ശക്തം... മിന്നല്‍ പ്രളയത്തില്‍ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും കൊല്ലപ്പെട്ടവരുടെ എണ്ണം 307ആയി....

മിന്നല്‍ പ്രളയത്തില്‍ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും കൊല്ലപ്പെട്ടവരുടെ എണ്ണം 307ആയി. മണ്‍സൂണ്‍ മഴ ശക്തമായതിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ മലയോര മേഖലയില്‍ വന്‍ നാശനഷ്ടമുണ്ടായി.
74 ലേറെ വീടുകളാണ് തകര്‍ന്നത്. 21 ഓഗസ്റ്റ് വരെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. നിരവധി മേഖലകളില്‍ ദുരന്ത മേഖലകളായാണ് കാലാവസ്ഥാ വിഭാഗം വിശദമാക്കുന്നത്.
വലിയ ശബ്ദത്തോടെ പര്‍വ്വതം ഒഴുകിയെത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ വിശദമാക്കുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ നില്‍ക്കുന്ന ഭാഗം മുഴുവന്‍ കുലുങ്ങിയെന്നാണ് മറ്റൊരു ദൃക്‌സാക്ഷി വിശദമാക്കുന്നു. നിമിഷ നേരത്തിനുള്ളില്‍ നിന്ന സ്ഥലത്തേക്ക് വെള്ളം ഒലിച്ചെത്തിയെന്നും ഇവര്‍ പറയുന്നത്.
അതേസമയം വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബുണര്‍ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ബുണെറില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെങ്കിലും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തുന്നു. മണ്ണിലും ചെളിയിലും പുതഞ്ഞു കിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും ദുരന്ത നിവാരണ സേന .
"
https://www.facebook.com/Malayalivartha