ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് നാസ്സർ മൂസ കൊല്ലപ്പെട്ടു; ഖാൻ യൂനിസിലെ ആയുധസംഭരണ കേന്ദ്രം തകർത്തു...

ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് നാസ്സർ മൂസ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലാണ് ആക്രമണം നടന്നത്. ആയുധസംഭരണ കേന്ദ്രം ലക്ഷ്യമാക്കിയ ആക്രമണത്തിൽ മൂസ സംഭവസ്ഥലത്തുവെച്ച് മരിക്കുകയായിരുന്നു. മെയ് മാസത്തിൽ കൊല്ലപ്പെട്ട റഫ ബ്രിഗേഡ് കമാൻഡർ മുഹമ്മദ് ഷബാനയുടെ അടുത്ത അനുയായിയുമായിരുന്ന ഇദ്ദേഹത്തിന്റെ വധം, ഗാസയിലെ സംഘർഷത്തെ കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ ആയുധസംഭരണ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നാസര്‍ മൂസ കൊല്ലപ്പെട്ടത്. ഈ മാസം ഒന്‍പതിനാണ് മൂസ ഖാന്‍ കൊല്ലപ്പെട്ടത്.
ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹമാസിന്റെ പ്രധാന നേതാക്കളിലൊരാള്‍ കൂടി കൊല്ലപ്പെട്ടത്. ഹമാസ് റോക്കറ്റുകള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഖാന്‍ യൂനിസിലെ കെട്ടിടം ഇസ്രയേല്‍ തകര്‍ത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു. 2025 മെയ് മാസത്തില്‍ കൊല്ലപ്പെട്ട റഫ ബ്രിഗേഡിന്റെ കമാന്‍ഡറായിരുന്ന മുഹമ്മദ് ഷബാനയുടെ അടുത്ത അനുയായിയായിരുന്നു നാസര്‍ മൂസ. ബ്രിഗേഡിലെ രഹസ്യന്വേഷണ മേധവിയായും നിരീക്ഷണ സംവിധാനത്തിന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതിനിടെ തെക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള മുന്നൊരുക്കം പ്രഖ്യാപിച്ച് ഇസ്രായേൽ. പുനരധിവസിപ്പിക്കുന്നവർക്ക് ഇന്നുമുതൽ തെക്കൻ ഗസ്സയിൽ താൽക്കാലിക ടെന്‍റുകൾ അനുവദിക്കുമെന്ന് സൈന്യം. എന്നാൽ ഗസ്സ സിറ്റിക്ക് നേരെയുള്ള വംശഹത്യാപദ്ധതിയെ ചെറുക്കുമെന്ന് ഹമാസ്. പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ 11 പേർ കൂടെ മരണപ്പെട്ടു.
https://www.facebook.com/Malayalivartha