യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ യൂറോപ്യന്‍ നേതാക്കളും ചേരുമെന്ന് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍ പറഞ്ഞു.
യുക്രെയ്‌നുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ഉറച്ച പിന്തുണകൂടിയാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നതെന്ന് അവര്‍ പറഞ്ഞു. മറ്റു യൂറോപ്യന്‍ നേതാക്കളും ചര്‍ച്ചയില്‍ സംബന്ധിക്കുമെന്ന് അവര്‍ എക്‌സില്‍ സൂചിപ്പിച്ചെങ്കിലും ഏതൊക്കെ നേതാക്കളെന്ന് വ്യക്തമാക്കിയിട്ടില്ല.
അതിനിടെ യുക്രെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്‌റിച് മെര്‍സ് എന്നിവര്‍ ഞായറാഴ്ച വിഡിയോയിലൂടെ കൂടിക്കാഴ്ച നടത്തി.
യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച യൂറോപ്യന്‍ നേതാക്കള്‍ റഷ്യ കൂട്ടക്കൊല അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha

























