ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് യുക്രെയിന്‍ പ്രസിഡന്റ് വൈറ്റ് ഹൗസില്‍

സമാധാന ചര്‍ച്ചകള്‍ക്കായി യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി വൈറ്റ് ഹൗസില്‍ എത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സെലന്‍സ്‌കിയുടെ കൂടിക്കാഴ്ച അല്പ സമയത്തിനകം ആരംഭിക്കും. സമാധാന ശ്രമത്തിന് സെലന്‍സ്‌കി ട്രംപിന് നന്ദി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ സഹായം വേണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.പുട്ടിനും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ് പറ്ഞു. എല്ലാം നന്നായി ഭവിച്ചാല്‍ ഇന്ന് യുദ്ധം അവസാനിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha