ഇറാനില്‍ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ അപകടത്തില്‍പ്പെട്ട് 50 പേര്‍ക്ക് ദാരുണാന്ത്യം

കുടിയേറ്റക്കാരുമായി ഇറാനില്‍ നിന്ന് വന്ന ബസ് പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ അപകടത്തില്‍പ്പെട്ട് 50 പേര്‍ മരിച്ചു. ബസ് ഒരു ട്രക്കിലും ബൈക്കിലും ഇടിച്ച് ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടം ഉണ്ടായത്. ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് ഹെറാത്ത് പ്രവിശ്വയിലെ പൊലീസ് പറയുന്നത്
ഇറാനില്‍ നിന്ന് മടങ്ങിയെത്തി കാബൂളിലേക്ക് പോവുകയായിരുന്ന അഫ്ഗാനികളാണ് ബസിലുണ്ടായിരുന്നത്. . മരിച്ചവരില്‍ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. ട്രക്കിലും ബൈക്കിലും സഞ്ചരിച്ചവരും മരണമടഞ്ഞു.
https://www.facebook.com/Malayalivartha

























