ഹമാസ് നേതാക്കൾ ഒളിച്ചോടാൻ ഒരുങ്ങുന്നു; ഗാസ പൂർണമായും പിടിക്കുമെന്ന് ഇസ്രയേൽ; 62,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു: യുദ്ധം തീർക്കാതെ പിന്നോട്ടില്ലെന്ന് നെതന്യാഹു...

ഹമാസില്‍ അവശേഷിക്കുന്ന നേതാക്കള്‍ ഇറാനിലേക്കോ സിറിയയിലേക്കോ ഒളിച്ചോടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പലസ്തീനികള്‍ക്ക് രക്ഷ കൊടുക്കാനാകുന്നില്ലെന്നു മാത്രമല്ല എണ്‍പതിനായിരം പേരുടെ മരണത്തിന് വഴിയൊരുക്കിയത് ഹമാസിന്റെ വിവരം കെട്ട പ്രവര്‍ത്തിയാണെന്ന കുറ്റപ്പെടുത്തല്‍ കൂടി വരുന്നതോടെ ഹമാസ് നേതാക്കള്‍ നാടുവിട്ടോടാന്‍ നിര്‍ബന്ധിതരാവുകയാണ്. ശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ വധിച്ചിട്ട് രാജ്യം വിടാനാണ് ഹമാസിന്റെ തീരുമാനമെങ്കില്‍ അവശേഷിക്കുന്ന പലസ്തീനികളെ ഇസ്രായേല്‍ പൂര്‍ണമായി തുടച്ചു നീക്കും. പശ്ചിമേഷ്യ ഇന്നേ വരെ കണ്ടിട്ടില്ലാത്ത യുദ്ധത്തിലേക്കും ആള്‍നാശത്തിലേക്കും കാര്യങ്ങള്‍ നീളും.യുദ്ധക്കെടുതിയില്‍ നിന്ന് ഇനി പാലസ്തീന്‍ കര കയറുകയില്ലെന്നു മാത്രമല്ല പന്ത്രണ്ടു ലക്ഷം ജനങ്ങള്‍ വഴിയാധാരമാവുകയും ചെയ്തിരിക്കുന്നു.
ഇസ്രായേലിലേക്ക് കടന്നു കയറി ആയിരത്തോളം പേരെ വധിക്കുകയും മൂന്നൂറിലേറെപ്പേരെ ബന്ധികളാക്കുകയും ചെയ്ത ഹമാസിന് ഇസ്രായേല്‍ കൊടുത്ത ശിക്ഷ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരിക്കല്‍പോലും ശക്തമായി തിരിച്ചടിക്കാനോ ഇസ്രായേലിന് ആഘാതമുണ്ടാക്കാനോ ഹമാസിന് സാധിച്ചില്ല. ഹമാസിനെ സഹായിക്കും എന്ന പ്രതീക്ഷിച്ച സിറിയയും ഇറാനും പിന്‍വലയുകയും ചെയ്തു. ഇസ്രായേല്‍ നടത്തിയ പേജര്‍ സ്‌ഫോടനവും തുരങ്കം തകര്‍ക്കലും പലസ്തീനിലെ ആനേകായിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തി. മാത്രമല്ല ഹമാസിന്റെ ഇരുപത് മുന്‍നിര നേതാക്കള്‍ ഇസ്രായിലിന്റെ ഒളിയാക്രമണത്തോടെ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഹമാസ് നേതാക്കള്‍ അണികളെ ചാവേറുകളായി വിട്ടുകൊടുത്ത ശേഷം ഇറാനിലേക്കോ സിറിയയിലേക്കോ ഒളിച്ചോടാന്‍ നീക്കം നടത്തുന്നത്. ഇസ്രായേലിന്റെ നവീന ആയുധങ്ങളെ ചെറുക്കാനുള്ള ആയുധശേഷി ഹമാസിന് ഇല്ലെന്നതാണ് പ്രധാന പരിമിതി.
ഗാസയില്‍ ഹമാസിനെ എതിരിട്ട് നശിപ്പിച്ചാല്‍ മാത്രമേ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ സാധിക്കൂ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹമാസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത് ഇസ്രായേലിനെ പിന്‍തുണയ്ക്കുന്നതിന് തുല്യമാണ്. ഗാസയിലെ വെടിനിര്‍ത്തലിന് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഹമാസ് കടുത്ത സമ്മര്‍ദത്തിലാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ പ്രസ്താവനയിറിക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കാലയളവില്‍ 200 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയിലുള്ള മുഴുവന്‍ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
അതല്ലെങ്കില്‍ ഹമാസിനെ തീര്‍ക്കുകയും ഗാസ പൂര്‍ണമായി പിടിച്ചെടുക്കുകയും ചെയ്യുന്ന അതിഭീകര യുദ്ധത്തിലേക്ക് നീങ്ങുമെന്ന് നെതന്യാഹു പ്രസ്താവിച്ചിട്ടിട്ടുണ്ട്. അതേസമയം, ഗാസയില്‍ ഒന്നേ മുക്കാല്‍ വര്‍ഷമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 62,000 കവിഞ്ഞിക്കുന്നു. 2023 ഒക്ടോബറില്‍ സംഘര്‍ഷം തുടങ്ങിയതിനുശേഷം 62,004 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം സ്ഥരീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി അന്‍പത്തിയാറായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി തുടരുന്ന ആക്രമണത്തില്‍ നേരിട്ടല്ലാതെയുള്ള ചര്‍ച്ചകളുടെ ഫലമായി രണ്ട് താത്കാലിക വെടിനിര്‍ത്തലുകള്‍ നടപ്പിലായി. ഈ സമയത്ത് പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചിരുന്നു. ഗാസ സിറ്റിയില്‍ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സര്‍ക്കാരും സൈന്യവുമെന്ന് നെതന്യാഹു പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെയാണ്. ഹമാസിനെ ഇല്ലായ്മപ്പെടുത്തുന്നതിനൊപ്പം ഗാസ പൂര്‍ണമായി പിടിച്ചെടുക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നു.
ഗാസയില്‍ ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ പകുതി പേരെ വിട്ടയക്കുന്നതിനും ചില പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുന്നതും ഉള്‍പ്പെടുന്നതാണ് നിലവില്‍ ആലോചനയിലുള്ള കരാര്‍. മധ്യസ്ഥര്‍ അവതരിപ്പിച്ച പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തല്‍ പുതിയ ശുപാര്‍ശകള്‍ ഹമാസ് അംഗീകരിച്ചെങ്കിലും ഗാസ സിറ്റി പിടിക്കാനുള്ള ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ ഇന്നലെ നടത്തിയ വെടിവയ്പുകളിലും ബോംബിങ്ങിലും 60 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ 31 പേരും ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്. ഗാസ സിറ്റിയുടെ കിഴക്കന്‍ മേഖലയായ സെയ്തന്‍ വളഞ്ഞ ഇസ്രയേല്‍ ടാങ്കുകള്‍, പ്രദേശത്തെ 450 വീടുകള്‍ ബോംബിംഗില്‍ തകര്‍ത്തു. സബ്ര മേഖലയിലേക്ക് ഇസ്രയേല്‍ സൈന്യം നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പട്ടിണിമൂലം ഇന്നലെ മൂന്നു പലസ്തീന്‍കാര്‍ കൂടി മരിച്ചു. ആസന്നമായ ഇസ്രായേലി കരാക്രമണം ഭയന്ന് ഗാസ നഗരത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ ആയിരക്കണക്കിന് പലസ്തീനികള്‍ വീടുകള്‍ വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഗാസ നഗരത്തെ ഹമാസിന്റെ അവസാനത്തെ വലിയ നഗര കോട്ടയായിട്ടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഗാസയുടെ 75 ശതമാനവും ഇസ്രായേല്‍ ഇതിനകം കൈവശം വച്ചിരിക്കുന്നതിനാല്‍, ആക്രമണം വിപുലീകരിക്കുന്നത് ബന്ദികളുടെ ജീവന് ഭീഷണിയാണെന്നും ഇസ്രായേലിന് ആശങ്കയുണ്ട്.
https://www.facebook.com/Malayalivartha

























