പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു... പാന്‍ക്രിയാറ്റിക്ക് ക്യാന്‍സറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാന്‍ക്രിയാറ്റിക്ക് ക്യാന്‍സറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജിയാണ്. 'കോട്ട് ഇന്‍ പ്രൊവിഡന്‍സ്' എന്ന ഇന്റര്‍നാഷണല്‍ ഷോയിലൂടെ ലോകശ്രദ്ധ നേടിയ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ.
ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്ജ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ കോടതി വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. 1936 നവംബര്‍ 24 ആയിരുന്നു ജനനം. സിറ്റി ഓഫ് പ്രൊവിഡന്‍സില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായാണ് ഫ്രാങ്ക് ഔദ്യോഗിക ജീവിതം തുടങ്ങിയത്. സായാഹ്ന ക്ലാസുകളിലൂടെയാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്.
"
https://www.facebook.com/Malayalivartha