ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താന്‍ സെപ്റ്റംബര്‍ 23 വരെ നീട്ടി....

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താന്‍ സെപ്റ്റംബര്‍ 23 വരെ നീട്ടി. പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (പിഎഎ) ഒരു മാസത്തേക്ക് വിലക്ക് നീട്ടിക്കൊണ്ട് പുതിയ നോട്ടാം പുറപ്പെടുവിച്ചു. ഇന്ത്യയുടെ യാത്രാ, സൈനിക വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമായിരിക്കുമെന്ന് 'നോട്ടാമി'ല്‍ പറയുന്നു.
''ഇന്ത്യന്‍ എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു വിമാനത്തിനും പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാന്‍ അനുവാദമില്ല. ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ സൈനിക, യാത്രാ വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണെന്ന് പാക് അധികൃതര്‍
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസം, ഏപ്രില്‍ 23-നാണ് പാക് അധികൃതര്‍ ആദ്യമായി വ്യോമപാത അടച്ചത്.
തുടക്കത്തില്‍ ഒരു മാസത്തേക്കായിരുന്നു ഈ വിലക്ക്. ഇതിന് മറുപടിയായി ഇന്ത്യയും ഏപ്രില്‍ 30-ന് പാക് വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചു. പിന്നീട് വിലക്ക് മേയ് 23-ന് നീട്ടി. ജൂലൈയില്‍ പാകിസ്താന്‍ ഓഗസ്റ്റ് 24 വരെ വിലക്ക് വീണ്ടും നീട്ടി. വ്യോമപാത അടച്ചതുമൂലം രണ്ട് മാസം കൊണ്ട് 410 കോടി പാകിസ്താനി രൂപയുടെ നഷ്ടം ഇതുവരെ ഉണ്ടായതായാണ് കണക്ക്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിന് ശേഷമാണ് പാകിസ്താന്‍ വ്യോമപാത അടയ്ക്കാന്‍ തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha