ഗാസയെ പൂര്‍ണമായി കീഴടക്കുന്നു.. 60,000 റിസര്‍വ് സൈനികരെക്കൂടി വിളിപ്പിക്കും.. കരസേന നേരിട്ടിറങ്ങാത്ത ഗസ്സ സിറ്റിയില്‍ പൂര്‍ണമായി ഫലസ്തീനികളെ ഒഴിപ്പിക്കലും കെട്ടിടങ്ങള്‍ തകര്‍ക്കലുമടക്കം നടപ്പാക്കും..

ഇസ്രയേലിന്റെ നടുക്കുന്ന നീക്കത്തിൽ ഭയന്ന് പശ്ചിമേഷ്യ .ഗാസയെ പൂര്‍ണമായി കീഴടക്കുന്ന സൈനികനടപടിക്ക് മുന്നോടിയായി സേനയിലെ അംഗബലം കൂട്ടാന്‍ ഇസ്രയേല്‍ കടക്കുന്നു. അന്‍പതിനായിരം റിസര്‍വ് സൈനികരെ സൈന്യത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹമാസ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്ന മേഖലകളിലായിരിക്കും സൈനിക നടപടി. ജനസാന്ദ്രത കൂടിയതാണ് ഈ മേഖലകളെന്നതിനാല്‍ വെല്ലുവിളി നിറഞ്ഞതാകും ഇത്.
അതേസമയം, ഗാസ കീഴടക്കലിനുള്ള മുന്നൊരുക്കം നിലവില്‍ ഗ്രൗണ്ടിലുള്ള ഇസ്രയേല്‍ സേന തുടങ്ങിക്കഴിഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ കഴിയുന്ന ഗസ്സ സിറ്റി ഏറ്റെടുക്കാനുള്ള സൈനിക നീക്കത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയതായി ഇസ്രായേല്‍ സേന അറിയിച്ചു. ഇതിന്റെ ഭാഗമായി 60,000 റിസര്‍വ് സൈനികരെക്കൂടി വിളിപ്പിക്കും. നിലവില്‍ സേവനത്തിലുള്ള 20,000 റിസര്‍വ് സേനാംഗങ്ങള്‍ക്ക് തുടരാന്‍ നിര്‍ദേശം നല്‍കും.ഇതുവരെയും ഇസ്രായേല്‍ കരസേന നേരിട്ടിറങ്ങാത്ത ഗസ്സ സിറ്റിയില്‍ പൂര്‍ണമായി
ഫലസ്തീനികളെ ഒഴിപ്പിക്കലും കെട്ടിടങ്ങള്‍ തകര്‍ക്കലുമടക്കം നടപ്പാക്കും. ഗസ്സ സിറ്റിയുടെ ഭാഗമായ സെയ്ത്തൂന്‍, ജബാലിയ എന്നിവിടങ്ങളില്‍ ഇതിനകം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ഹമാസിന്റെ ശക്തികേന്ദ്രവും ഭരണസിരാ കേന്ദ്രവുമായ ഗസ്സ സിറ്റിയിലെ
വിശാലമായ തുരങ്കങ്ങള്‍ക്കകത്താണ് ബന്ദികളെ പാര്‍പ്പിച്ചതെന്ന് ഇസ്രായേല്‍ കരുതുന്നു.ഇവരുടെ കൊലപാതകത്തില്‍കൂടി കലാശിക്കുന്നതാകും കരസേനാ നീക്കം.
ഗസ്സ സിറ്റിയിലേക്ക് സൈനിക നീക്കം വ്യാപിപ്പിക്കുന്നതിനെതിരെ സൈന്യത്തിനകത്തുതന്നെ കടുത്ത എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ബന്ദികളുടെ കുടുംബങ്ങളും ഇതിനെതിരാണ്. ഗാസയിൽ 60 ദിവസം വെടിനിർത്താനുള്ള നിർദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം ഇസ്രയേൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.
വെടിനിർത്തൽ കാലയളവിൽ 200 പലസ്തീൻ തടവുകാർക്ക് പകരമായി ഗാസയിലുള്ള മുഴുവൻ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.വെടിനിർത്തൽ നിർദേശം ഇസ്രയേൽ നേരത്തെ അംഗീകരിച്ചതാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha