ഗാസ ചുട്ടെരിക്കാനൊരുങ്ങുന്നു, 4 ലക്ഷം പേര്‍ മരിച്ചേക്കും, ഹമാസിനെ തരിപ്പണമാക്കാന്‍, ഇസ്രായേല്‍ യുദ്ധഭൂമിയിലേക്ക്

ഇസ്രായേല്‍ ഗാസയെ നൊടിയിടയില്‍ ചാമ്പലാക്കാാനും ഹമാസ് തീവ്രവാദികളെ അപ്പാടെ ഇല്ലായ്മപ്പെടുത്താനും ആയുധമൊരുക്കുന്നു. മുഴുവന്‍ ബന്ദികളെയും ഒരാഴ്ചയ്ക്കുള്ളില്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗാസ നഗരം ചാമ്പലാക്കുമെന്നും കുറഞ്ഞത് നാലു ലക്ഷം പലസ്തീനികള്‍ ഉടന്‍ കൊല്ലപ്പെടുമെന്നുമാണ് ഇസ്രായേല്‍ മുന്നറിയിപ്പുനല്‍കുന്നത്. ഇതിനു മുന്നൊരുക്കമായി ആറുപതിനായിരം റിസര്‍വ് പട്ടാളക്കാരോട് ഉടന്‍ യുദ്ധഭൂമിയിലേക്കിറങ്ങാന്‍ സജ്ജരാകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നു.
ഇസ്രായേല്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഹമാസ് ഒരുക്കമല്ലെങ്കില്‍ ഗാസ നഗരം പൂര്‍ണമായി നശിപ്പിക്കുമെന്നും ഗാസ ഒരു േ്രപതനഗരമായി മാറുമെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സിന്റെ മുന്നറിയിപ്പ്.
നരകത്തിന്റെ എല്ലാ കവാടങ്ങളും കൊലപാതകികളും ബലാത്സംഗികളുമായ ഹമാസിനുവേണ്ടി തുറക്കുമെന്നാണ് കാറ്റ് പ്രസ്താവിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസ് നിരായുധീകരിക്കുകയും വേണമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
മാത്രവുമല്ല ഒളിത്താവളങ്ങളില്‍ ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നവരെ ഹമാസ് മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ നടപ്പാകില്ലെന്നും കാറ്റ്സ് കൂട്ടിച്ചേര്‍ത്തു.ഇസ്രയേല്‍ യുദ്ധം അവസാനിപ്പിച്ചാല്‍ മാത്രമേ ബന്ദികളെ കൈമാറാന്‍ തയ്യാറാകൂവെന്നാണ് ഹമാസിന്റെ വാദം. അതേസമയം പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വെക്കാന്‍ ഒരുക്കമല്ലെന്നും ഹമാസ് ആവര്‍ത്തിച്ചതോടെ ഇസ്രായേല്‍ അതിശക്തമായ യുദ്ധം തുടങ്ങാന്‍ ഒരുങ്ങുകയാണ്. സൈന്യത്തില്‍ നിന്ന് വിരമിച്ചവരോട് മടങ്ങിവരാനും അന്തമയുദ്ധത്തിന് സജ്ജരാകാനുമാണ് ബഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നത്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഹമാസ് ഇസ്രായേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 251 ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടകം ഇരുവിഭാഗങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ 62,192 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസ നഗരം പിടിച്ചെടുക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെ അതിശക്തമായ ആക്രമണമാണ് ഇന്നലെ മുതല്‍ ഗാസയില്‍ അരങ്ങേറുന്നത്.
ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹമാസിന്റെ ശക്തികേന്ദ്രം നശിപ്പിക്കാനുമുള്ള ഓപ്പറേഷനോടൊപ്പം ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമവും ഉണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു. ഗാസ നഗരം പിടിച്ചെടുക്കാന്‍ സഹായിക്കുന്നതിനായി അറുപതിനായിരം റിസര്‍വ് പട്ടാളക്കാരെ വിളിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി.ഹമാസിനെ പരാജയപ്പെടുത്തുകയും എല്ലാ ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.
പുതിയ കരാറില്‍ ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നത് ഉള്‍പ്പെടുന്നുണ്ടെങ്കിലും എല്ലാ ബന്ദികളെയും ഒരേസമയം മോചിപ്പിക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. ഇസ്രായേലിന്റെ ഒന്നര വര്‍ഷത്തെ ആക്രമണത്തില്‍ റഫ, ബെയ്ത്ത് ഹനൂന്‍ എന്നീ നഗരങ്ങള്‍ പൂര്‍ണമായി ഇല്ലാതായിരിക്കുന്നു. ഗാസയ്ക്കും ഇതേ വിധി വരുമെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പു നല്‍കുന്നത്.
ഗാസയിലെ ഭൂരിഭാഗം ജനങ്ങളും അഭയം തേടിയതും ഇതുവരെ പൂര്‍ണമായി നശിപ്പിക്കാത്ത ഏകദേശം 25 ശതമാനം പ്രദേശങ്ങളിലേക്ക് കരസേനയെ അയക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുകയാണ്.ഇത് കൂടുതല്‍ പലസ്തീനികളുടെ മരണത്തിനും കൂട്ട പലായനത്തിനും ഇടയാക്കും. ഈ നീക്കം നടപ്പാക്കുകയാണെങ്കില്‍, ഗാസയുടെ പൂര്‍ണ നിയന്ത്രണം ഇസ്രയേലിന് ലഭിക്കും.
അതിനിടെ ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റി പൂര്‍ണമായും ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായതോടെ ദിവസേന നാലും അഞ്ചും പേര്‍ പട്ടിണി കിടന്നു മരിക്കുകയാണ്. രണ്ടായിരത്തോളം കുഞ്ഞുങ്ങള്‍ പട്ടിണിമൂലം മരണത്തിന്റെ പിടിയിലുമാണ്. അടുത്തമാസത്തോടെ തെക്കന്‍ മേഖലയും മുഴുപട്ടിണിയിലാവും.
ഒന്നര വര്‍ഷം യുദ്ധം ആരംഭിക്കുമ്പോള്‍ ഗാസ സിറ്റിയില്‍ ഏഴും ലക്ഷം ജനങ്ങളുണ്ടായിരുന്നു. നിലവില്‍ ജനങ്ങളുടെ എണ്ണം നാലു ലക്ഷമായി ചുരുങ്ങിയിരിക്കുന്നു. ഗാസയിലെ ഭക്ഷ്യോല്‍പാദനം തകര്‍ന്നതും സഹായമെത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞതുമാണു ക്ഷാമത്തിനു കാരണം. എന്നാല്‍, ഗാസയില്‍ ഭക്ഷ്യക്ഷാമമില്ലെന്നും ഇതു ഹമാസ് പരത്തുന്ന നുണയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറയുന്നു.
ഗാസയില്‍ 10 ലക്ഷം പേരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാനിം അവരുടെ വീടുകള്‍ തകര്‍ക്കാനുമാണ് ഇസ്രായേലിന്‍െ തീരുമാനം. ഗാസ നഗര പ്രദേശത്ത് നിന്നും മാറിയുള്ള ഇസ്രയേലി അതിര്‍ത്തിയില്‍ ജെറ്റ് വിമാനങ്ങളുടെ ആക്രമണമുണ്ടായി. ഇസ്രായേല്‍ മുന്നോട്ടു വെക്കുന്ന ഉപാധികളുടെ പുറത്തല്ലാതെയുള്ള യുദ്ധവിരാമത്തിന് തയാറല്ലെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയെ കീഴ്‌പ്പെടുത്താനുള്ള വിപുലമായ ആക്രമണ പദ്ധതിക്ക് തുടക്കം കുറിച്ചതായി ഇസ്രായേല്‍ സേന പറയുന്നു. ഭക്ഷണത്തിന് കാത്തുനിന്ന 13 പേരുള്‍പ്പെടെ 43 പേരെയാണ് ഇന്നലെ ഇസ്രായേല്‍ വധിച്ചത്. 112 കുട്ടികള്‍ ഉള്‍പ്പെടെ 271 പേരാണ് ഇതുവരെ പട്ടിണി മൂലം ഗാലയില്‍ കൊല്ലപ്പെട്ടത്.
വടക്കന്‍ ഗാസക്കു പിന്നാലെ ഗാസ സിറ്റിയില്‍ നിന്നും പലസ്തീനികളെ പുറന്തള്ളാനുള്ള പദ്ധതികളാണ് ഇസ്രായേല്‍ ആരംഭിച്ചിരിക്കുന്നത്. ആശുപത്രികളില്‍ നിന്ന് മുഴുവന്‍ രോഗികളെയും തെക്കന്‍ ഗാസയിലേക്ക് മാറ്റാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha