മുസ്‌ലിം കുടുംബത്തെ വിമാനത്തില്‍നിന്നു ഇറക്കിവിട്ടു

സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ അമേരിക്കയില്‍ മുസ്‌ലിം കുടുംബത്തെ വിമാനത്തില്‍നിന്നു ഇറക്കിവിട്ടു. ചിക്കാഗോ വിമാനത്താവളത്തില്‍നിന്നു വാഷിംഗ്ടണിലേക്കു പുറപ്പെടാന്‍ കിടന്ന യുണൈറ്റഡ് എയര്‍ ലൈന്‍ വിമാനത്തിലാണ് സംഭവം. ഇല്ലിനോയിസ് സ്വദേശിയായ ഇമാന്‍ ആമി സഇദ് ഷിബ്‌ലി, ഭര്‍ത്താവ്, മൂന്നു മക്കള്‍ എന്നിവരെയാണ് പൈലറ്റും ജീവനക്കാരും ചേര്‍ന്നു ഇറക്കിവിട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായതോടെ വിമാനകമ്പനി മാപ്പുപറഞ്ഞു.
പൈലറ്റും എയര്‍ഹോസ്റ്റസും സംസാരിക്കുന്നതിന്റെ വീഡിയോയാണ് ആമി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. യാതൊരു കാരണവുമില്ലാതെയാണ് വിമാന ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്ന് ആമി പറയുന്നു. സുരക്ഷയുടെ ഭാഗമായാണ് തങ്ങളെ പുറത്താക്കിയതെന്നാണ് പൈലറ്റ് പറഞ്ഞത്. വിമാന ജീവനക്കാരുടേത് നടപടി ലജ്ജാകരമാണ്. ഇത്രയും അനുഭവിക്കാനുള്ള പ്രായം തന്റെ കുഞ്ഞുങ്ങള്‍ക്കു ആയിട്ടില്ലെന്നും ഫേസ്ബുക്കില്‍ ആമി പറയുന്നു. വിമാനത്തിലെ ജീവനക്കാരോടെ തങ്ങള്‍ ഭീകരവാദിയല്ലെന്നു ഇവര്‍ പറയുന്നതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കേള്‍ക്കാം.
വീഡിയോ ദൃശ്യങ്ങള്‍ ചര്‍ച്ച വിഷയമായതോടെ വിമാന കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ സംഘടന ആവശ്യപ്പെട്ടു. ഇതോടെ വിമാന കമ്പനി മാപ്പുപറഞ്ഞു തലയൂരി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുസ്‌ലിം കുടുംബത്തിനു മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം നല്‍കിയെന്നും കമ്പനി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha