എനിക്ക് മാത്രം ഇളവ്... പിണറായിയുടെ ആർത്തി തീർക്കാൻ ബേബി... പി ജെയും ഷൈലജയും ?

കണ്ണൂർ മണ്ഡലത്തിൽ കൂടുതൽ സജീവമാകാൻ സിറ്റിങ് എംഎൽഎയും മന്ത്രിയും കോൺഗ്രസ് (എസ്) നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രനോട് നിർദേശിച്ചിട്ടുണ്ട്. യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള കണ്ണൂരിൽ കടന്നപ്പള്ളിക്കു പകരം വയ്ക്കാൻ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ എൽഡിഎഫ് ബുദ്ധിമുട്ടും. മാത്രമല്ല, കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കാൻ തയാറാണെന്നു പ്രഖ്യാപിച്ചിട്ടുമുണ്ട്. അങ്ങനെ സംഭവിച്ചാൽ കണ്ണൂരിൽ തീ പാറുന്ന പോരാട്ടമായിരിക്കും. കണ്ണൂർ പിടിക്കാൻ കോൺഗ്രസ് തുനിഞ്ഞിറങ്ങാൻ സാധ്യതയുള്ളതിനാൽ, നേരിടാൻ കടന്നപ്പള്ളിയെ നിർത്തുകയേ വഴിയുള്ളൂ.
കൂത്തുപറമ്പ് മണ്ഡലത്തിന്റെ കാര്യത്തിൽ എൽഡിഎഫിൽ അനിശ്ചിതത്വമുണ്ട്. ആർജെഡി മുന്നണി വിട്ടാൽ കെ.പി. മോഹനനു പകരം ആളെ നിർത്തേണ്ടി വരും. എന്നാൽ ഉറച്ച മണ്ഡലമായ കൂത്തുപറമ്പിൽ മത്സരിക്കാൻ ആളെ കണ്ടെത്താൻ സിപിഎമ്മിന് ബുദ്ധിമുട്ടേണ്ടി വരില്ല. അതേ സമയം, കെ.പി. മോഹനൻ ആണ് മത്സരിക്കുന്നതെങ്കിൽ വിജയിക്കുമോ എന്ന കാര്യത്തിൽ എൽഡിഎഫിന് ആശങ്കയ്ക്കും വകയില്ല.
പിണറായി വിജയനും കെ.െക. ശൈലജയ്ക്കും മൂന്നാമതും അവസരം നൽകാതെ തരമില്ലാത്ത സാഹചര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ടതിനാൽ പിണറായിയെ മാറ്റി നിർത്തി നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങുകയെന്നത് എൽഡിഎഫിനു ശ്രമകരമായിരിക്കും. പിണറായിക്ക് പകരം മറ്റൊരാളെ ഉയർത്തിക്കാണിക്കാൻ പാർട്ടിക്കാവില്ല. പിണറായിയെ മത്സരിപ്പിക്കുമ്പോൾ മട്ടന്നൂരിൽ കെ.കെ. ശൈലജയെ മാറ്റി നിർത്തിയാൽ അത് പ്രവർത്തകരിൽ അമർഷമുണ്ടാക്കാം. എന്തുകൊണ്ടു ശൈലജയെ മാറ്റി എന്ന ചോദ്യത്തിനു മറുപടി നൽകേണ്ടിയും വരും.
അഴീക്കോട് കെ.വി. സുമേഷും കല്യാശ്ശേരിയിൽ എം. വിജിനും പയ്യന്നൂരിൽ ടി.ഐ. മധുസൂദനനും വീണ്ടും മൽസരിക്കാനാണ് ഏറെക്കുറെ സാധ്യത. ഒരു ടേം പൂർത്തിയാക്കിയ ഇവരെ വീണ്ടും മത്സരിപ്പിക്കാതിരിക്കാൻ നിലവിൽ കാരണങ്ങളൊന്നുമില്ല. മാത്രമല്ല, മികച്ച പ്രവർത്തനങ്ങളാണ് ഇവർ മണ്ഡലത്തിൽ നടത്തുന്നതെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്.
തളിപ്പറമ്പ് എംഎൽഎയും പാർട്ടി സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ ഇനി മത്സരിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പാർട്ടി സെക്രട്ടറി ആയതിനാൽ ഗോവിന്ദൻ ഇത്തവണ മത്സരത്തിൽനിന്നു വിട്ടുനിൽക്കാനാണ് സാധ്യത. അതേസമയം, തലശ്ശേരിയിൽ രണ്ട് ടേം പൂർത്തിയാക്കിയ എ.എൻ.ഷംസീറിനെ വീണ്ടും മത്സരിപ്പിച്ചേക്കും. നിർണായക തിരഞ്ഞെടുപ്പിൽ, മണ്ഡലത്തിൽ ജനകീയനായ ഷംസീറിനെ മാറ്റി മറ്റൊരാളെ മത്സരിപ്പിച്ച് റിസ്ക് എടുക്കാൻ പാർട്ടി തയാറായേക്കില്ല. വത്സൻ പനോളി, എം.വി.നികേഷ് കുമാർ, വി.കെ.സനോജ്, കാരായി രാജൻ എന്നിവരും ഇത്തവണ സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവരാണ്.
ഇരിക്കൂറും പേരാവൂരും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഇരിക്കൂറിൽ സജി ജോസഫും പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വീണ്ടും മത്സരിക്കാനാണ് സാധ്യത. അഴീക്കോട് കഴിഞ്ഞതവണ യുഡിഎഫിൽനിന്ന് സിപിഎം പിടിച്ചെടുത്തതാണ്. കെ.എം. ഷാജിയെയാണ് കെ.വി.സുമേഷ് തോൽപിച്ചത്. ഇത്തവണ ഷാജി ഇവിടെ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. സുമേഷും ചേലേരിയും തമ്മിലുള്ള മത്സരം അണികൾ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. കണ്ണൂരിൽ സുധാകരൻ വന്നാൽ ചിത്രം മാറാനുള്ള സാധ്യതയും കൂടുതലാണ്.
കണ്ണൂരിൽ അധികം സീറ്റുകൾ പിടിക്കാനായില്ലെങ്കിലും ഉള്ള സീറ്റുകൾ നിലനിർത്തേണ്ടത് സിപിഎമ്മിന് നിർണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം അനുസരിച്ച് കണ്ണൂർ, തളിപ്പറമ്പ്, പേരാവൂർ, അഴീക്കോട്, ഇരിക്കൂർ മണ്ഡലങ്ങളിൽ യുഡിഎഫിനാണ് മുൻതൂക്കം. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ സിറ്റിങ് സീറ്റുകൾ നിലനിർത്താനായില്ലെങ്കിൽ സംസ്ഥാന തലത്തിൽത്തന്നെ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരിക. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും കെ.കെ.രാഗേഷ് ജില്ലാ സെക്രട്ടറിയുമായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാൽ ഇരുവരുടേയും അഭിമാന പ്രശ്നം കൂടിയാണ് കണ്ണൂർ ജില്ലയിലെ ജയം. എന്നാൽ സി പി എമ്മിന് നിലവിൽ ആത്മവിശ്വാസം കുറവാണ്. കെ.കെ. ഷൈലജയെ അഴിമതിക്കാരിയാക്കിയത് പാണറായി വിജയനാണ്.
കൊവിഡ് കാലത്ത് അഴിമതി വ്യാപകമായിരുന്നു. ദുരന്തങ്ങളെയെല്ലാം അവസരങ്ങളാക്കി മാറ്റുന്ന കുതന്ത്രമാണ് മുഖ്യമന്ത്രി ഇക്കാലമത്രയും പിന്തുടർന്നിട്ടുള്ളത്.മന്ത്രി ഷൈലജയുടെ വകുപ്പിലാണ് ഒന്നാം പിണറായി സർക്കാരിൻ്റെ കാര്യത്തിൽ അഴിമതി കൊഴുത്തത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഇക്കാലത്ത് ആരോഗ്യ വകുപ്പിൽ അഴിമതി നടന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ് ഇക്കാലത്ത് കരുക്കൾ നീക്കിയത്. അതിൻ്റെ വിശദാംശങ്ങൾ സ്വപന സുരേഷിന്റെ പുസ്തകത്തിലുണ്ട്.
ഷൈലജയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നായിരുന്നു ടീച്ചറുടെ ആരാധകരുടെ മുറവിളി. ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ്പ കാലത്ത് കോഴിക്കോട് നടന്നതെന്നാണ് വ്യാഖ്യാനം.. കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് നിപ്പയുടെ സമയത്ത് ഷൈലജ ടീച്ചർ കാര്യങ്ങൾ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചർ കൈകാര്യം ചെയ്തിരുന്നു.എന്നാൽ ഷൈലജയെ പിണറായി മന്ത്രി സ്ഥാനത്ത് നിന്നും നിഷ്കരുണം ഒഴിവാക്കി.
കെ.ആർ. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദൻറെയും വഴിയേ രക്തസാക്ഷിയാവുകയായിരുന്നു. കെ. കെ. ഷൈലജ. എന്നാൽ ഗൗരിയമ്മയെയും വി എസിനെയുംപോലെ ഷൈലജ നിഷ്കളങ്കയല്ലെന്നാണ് സി.പി.എമ്മിലെ പിണറായി ഭക്തർ പറയുന്നത്.
കെ.ആർ. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാർത്ഥത്തിൽ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക് തുടർഭരണം ഉറപ്പാക്കിയത്. ഷൈലജക്ക് ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങൾ എടുത്തിരുന്നു. തൻറെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയിൽ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാർത്ഥത്തിൽ കോടിയേരി പാർട്ടി സെക്രട്ടറിയല്ല.എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സി പി എം നേതാക്കൾ പോലും അത്ഭുതപ്പെട്ടു.
ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും ചിലർ വിശേഷിപിച്ചപ്പോൾ അവർ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ.എം. മാണിക്കും ഇതു തന്നെ സംഭവിച്ചു. ഓവർ സ്മാർട്ട് ആയാൽ അപകടം സംഭവിക്കുമെന്ന രാഷ്ട്രീയ ബാലപാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
പി. ജയരാജനെ പരിഗണിക്കാതെ പാര്‍ട്ടിക്കുള്ളില്‍ ജൂനിയറായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ എം.വി. ജയരാജനെ പുതുതായി സെക്രട്ടേറിയറ്റിൽ ഉള്‍പ്പെടുത്തി. പാര്‍ട്ടിയെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ഇ.പി. ജയരാജനേ സെക്രേട്ടറിയറ്റില്‍ നിലനിര്‍ത്തുകയും ചെയ്തു. കാലങ്ങളായി പി. ജയരാജനോടുള്ള പിണറായിയുടെ വിരോധമാണ് സെക്രേട്ടറിയറ്റിലെത്തുന്നതിന് ജയരാജന് വിനയായത്. പ്രായ പരിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരിക്കലും പി. ജയരാജന് പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളിലേക്കെത്താന്‍ പറ്റാത്ത സാഹചര്യവും സമ്മേളനത്തോടെ ഉണ്ടായിരിക്കുകയാണ്. ഇനി വനവാസം മാത്രമാണ് അഭയം.
സംസ്ഥാന കമ്മിറ്റിയിലെതന്നെ സീനിയര്‍ നേതാവായ പി. ജയരാജനെ അവസാന ടേമെന്ന പരിഗണന നല്കി ഇക്കുറി സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. വ്യക്തിപൂജയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ഒതുക്കപ്പെട്ട പി. ജയരാജനോടുള്ള അപ്രിയം ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന് മാറിയില്ലെന്നതിന്റെ തെളിവായാണ് അവസാന ടേമില്‍ എങ്കിലും പരിഗണിക്കപ്പെടണമെന്ന ആവശ്യം നടപ്പാകാതെ പോയത് എന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. എഴുപത്തിരണ്ടു വയസ് പിന്നിട്ട പി. ജയരാജനെ സംസ്ഥാന കമ്മിറ്റി അംഗമായി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇനി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്താന്‍ സാധ്യത തീരെ ഇല്ല. പി.കെ. ശ്രീമതിയാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് 75 വയസ് പിന്നിട്ടതിനാല്‍ ഒഴിവാക്കപ്പെട്ട കണ്ണൂരില്‍ നിന്നുള്ള മറ്റൊരു നേതാവ്. പി.കെ. ശ്രീമതിയുടെ ഒഴിവിലേക്കാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി. ജയരാജനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പി. ശശിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന താത്പര്യം മുഖ്യമന്ത്രിക്കുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുണ്ടായെന്നാണ് വിവരം. ഒടുവില്‍ സമവായ പേരുകളിലൊന്നായി എം.വി. ജയരാജന്റെ പേര് ഉയര്‍ന്നുവരികയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും പി.വി. അന്‍വറുമായുണ്ടായ വിവാദങ്ങളും പോലീസ് ഭരണത്തില്‍ സംഭവിച്ച പാളിച്ചകളുമാണ് പി. ശശിയുടെ വഴിയടച്ചത്. സംസ്ഥാന കമ്മിറ്റിയംഗമായിത്തന്നെ തുടരുന്ന പി. ശശിക്കും അപ്രതീക്ഷിത തിരിച്ചടിയാണ് സംസ്ഥാന സമ്മേളനത്തില്‍ നേരിട്ടിരിക്കുന്നത്.
ശശിയെ സംരക്ഷിക്കാൻ പിണറായി അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും അത് തനിക്ക് വിനയാകുമെന്ന് മനസിലാക്കിയപ്പോഴാണ് അദ്ദേഹം പിൻമാറിയത്. പി.ജയരാജനെ ഒഴിവാക്കി പി. ശശിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സീനിയര്‍ നേതാവായ ഇ.പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിലനിര്‍ത്തുകയാണ് ചെയ്തത്. എതിര്‍പ്പുകളെയും വിവാദങ്ങളെയും വിമര്‍ശനങ്ങളെയും മറികടന്ന് ജയരാജന്‍ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയത് പിണറായിയും എം.വി. ഗോവിന്ദനുമുള്‍പ്പെടെയുള്ള കണ്ണൂരില്‍ നിന്നുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയോടെയാണെന്നാണ് സൂചന. ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ പാര്‍ട്ടിക്കുള്ളില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്ത ഇ.പി. ജയരാജനെ നിലനിര്‍ത്തുകയും പി. ജയരാജനെ ഒഴിവാക്കുകയും ചെയ്തത് കണ്ണൂരിലെ പി. ജയരാജന്റെ അനുകൂലികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു കഴഞ്ഞു. പി. ജയരാജനെ ഉള്‍പ്പെടുത്താതിരുന്നതും ഇപിയെ ഉള്‍പ്പെടുത്തിയതും വരും നാളുകളില്‍ സംസ്ഥാനത്തേയും പ്രത്യേകിച്ച് കണ്ണൂരിലേയും സിപിഎമ്മില്‍ ശക്തമായ വിഭാഗീയതയ്‌ക്ക് വഴി തുറക്കും.അതാണ് ഇന്നലെ സംസ്ഥാന കമ്മിറ്റിയിൽസംഭവിച്ചത്. പി ജയരാജന്റെ ഇമേജ് എം എ.ബേബിക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ അദ്ദേഹം പി.ജെയെ കൈവിടില്ല. അതിനാൽ എം.എ, ബേബിയുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന കുറുമുന്നണിയിൽ കണ്ണൂരിലെ ചെന്താരകമായ പി. ജയരാജൻ നക്ഷത്രമായി തിളങ്ങും. പിണറായി ഇറങ്ങിയാൽ പിന്നെ തന്റെ കാലമാണെന്ന് ബേബി വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha

























