കസബ അപ്പടി ടോക്സിക് എന്ന് പറ പറ പാറൂന് ഓതി കൊടുത്ത മൊതൽ ആണ് ഈ ഗീതു; ആ ഗീതൂന്റെ യാഷ് ചിത്രം ടോക്സിക് അപ്പടി ടോക്സിസിറ്റി നിറഞ്ഞത്; കൂട്ടത്തിൽ ഉള്ള ഒരെണ്ണം പച്ച പിടിച്ച് മുമ്പോട്ട് നടക്കുമ്പോ, എങ്ങനേലും അതിനെ കണ്ടം വഴി ഓടിക്കാൻ ഉള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നവർ; വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്ക്’ സിനിമയ്ക്കെതിരെ സാമൂഹ്യ നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
ഏത് ഗേൾസ് ഒൺലി ഗ്രൂപ്പിലും കാണും ഈ ഗീതൂനെ പോലൊരു മൊതൽ. കൂട്ടത്തിൽ ഉള്ള ഒരെണ്ണം പച്ച പിടിച്ച് മുമ്പോട്ട് നടക്കുമ്പോ, എങ്ങനേലും അതിനെ കണ്ടം വഴി ഓടിക്കാൻ ഉള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന ദാറ്റ് shrewd cunning buddy.
കൊല്ലത്തിൽ മൂന്നും നാലും പടം ഒക്കെ ചെയ്ത് അത്യാവശ്യം നല്ല രീതിയിൽ കരിയർ മുന്നോട്ട് കൊണ്ട് പൊയ്ക്കൊണ്ടിരുന്ന നടി ആയിരുന്നു പാറു. അങ്ങനെ പോവുമ്പോൾ ഓൾടെ ഫെമിനിസ്റ്റ് കൂട്ടാളികൾക്ക് ഒരു തോന്നൽ. ഇതിനെ പിടിച്ച് നിലപാട് പാലായിൽ ആണിയടിച്ച് തറച്ച് നവോത്ഥാന കേരളാവിലെ പുരോഗമന സെലിബ്രിറ്റി റാണിയായിട്ട് വാഴിക്കാമെന്ന്. പാറു ആണേൽ അതിന് റെഡിയായിട്ട് നിലപാട് മേളം മുഴക്കി നിൽക്കുവേം ചെയ്തു.
അങ്ങനെ കസബ സിനിമ അങ്ങട് ഇറങ്ങുന്നു. ഇതിനെ ഗീതുവും ടീമും കൂടി സപ്പോട്ട കൊടുത്ത് വേദിയിൽ പിടിച്ച് ഇരുത്തി വായിൽ കൊള്ളാത്ത തരം കൊറേ പൊളിറ്റിക്കൽ കറക്ട്നെസ്സ് പറയിച്ച്, ആൾക്കൂട്ടത്തിന് മുന്നിൽ ഇട്ട് കൊടുത്ത് നൈസ് ആയിട്ട് സ്കൂട്ട് ചെയ്തു. അന്ന് വേദിയിൽ കൂടെ ഇരുന്ന് എരി കേറ്റി കസബ അപ്പടി ടോക്സിക് എന്ന് പറ പറ പാറൂന് ഓതി കൊടുത്ത മൊതൽ ആണ് ഈ ഗീതു.
ആ ഗീതൂന്റെ യാഷ് ചിത്രം ടോക്സിക് അപ്പടി ടോക്സിസിറ്റി ആണെന്ന് വാർത്ത വരുമ്പോൾ പാറു ഇപ്പോൾ ഓർക്കുന്നത് എന്തായിരിക്കും ആവോ?? ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണ് ചൊല്ല്. പക്ഷേ ഇമ്മാതിരി ഐറ്റംസിനെ ചങ്ങായി ആയി കിട്ടിയാൽ ജീവിതവും കരിയറും കോഞ്ഞാട്ട ആവുംട്ടാ .
https://www.facebook.com/Malayalivartha


























