ഒബാമയുടെ വീട്ടിലെ അത്താഴ വിരുന്നില്‍ പ്രിയങ്ക ചോപ്രയ്ക്കു ക്ഷണം

യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വീട്ടിലെ അത്താഴ വിരുന്നില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കു ക്ഷണം. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും മിഷേല്‍ ഒബാമയും പങ്കെടുക്കുന്ന വൈറ്റ് ഹൗസിലെ അവസാനത്തെ അത്താഴവിരുന്നാവും ഇത്. ഹോളിവുഡ് താരം ബ്രാഡ്‌ലി കൂപ്പര്‍, ലൂസി ലിയു, ജെയ്ന്‍ ഫോണ്ട, ഗ്ലാഡി നൈറ്റ് എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്കയെയും ക്ഷണിച്ചത്. എന്നാല്‍ താരം വിരുന്നില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
ഈമാസം അവസാനമാണ് വിരുന്ന് നടക്കുക. ഹോളിവുഡ് ചിത്രം ബെവാച്ചിന്റെയും മറ്റും തിരക്കിലാണ് പ്രിയങ്കയിപ്പോഴെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്. അത്താഴ വിരുന്നില്‍ താരം പങ്കെടുക്കുമോയെന്ന കാര്യം അടുത്തയാഴ്ചയേ അറിയാന്‍ കഴിയൂ. മാധ്യമപ്രവര്‍ത്തകര്‍ക്കും, ടെലിവിഷന്‍ നെറ്റുവര്‍ക്കുകള്‍ക്കും വേണ്ടിയാണ് പരമ്പരാഗതമായി ഈ അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha