സങ്കടക്കാഴ്ചയായി... പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിനു പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിനുപിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. . വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവിയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ച രണ്ടുപേരും സുഹൃത്തുക്കളാണ്. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണപ്പെട്ടവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും നേമം പൊലീസ് അറിയിച്ചു.
അതേസമയം ഇന്ന് രാവിലെ പാലക്കാട് വടക്കഞ്ചേരി മംഗലം പാലത്ത് ലോറിയിടിച്ച് അയ്യപ്പഭക്തൻ മരിച്ചു. കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരനാണ് (47) മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് 50 പേരടങ്ങുന്ന തീർത്ഥാടന സംഘം തിരിച്ചുവരുമ്പോൾ വടക്കഞ്ചേരി മംഗലം പാലത്ത് വിശ്രമിക്കാനായി ബസ് നിർത്തിയ ശേഷം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
"https://www.facebook.com/Malayalivartha

























