Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഗൾഫിനെ തൊടുവോടാ .... ഇറാന്റെ റഡാറിനിട്ട് പൊട്ടിച്ച് US ലക്ഷ്യം ബാബ് അൽ മന്ദബ് പന്ത് ട്രംപിന്റെ കോർട്ടിൽ... വരും മണിക്കൂറിൽ സംഭവിക്കുന്നത് !

07 JUNE 2026 09:17 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


 
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കുവൈത്തിലും ബഹ്റൈനിലും ഇറാൻ വീണ്ടും ആക്രമണം നടത്തി. തിരിച്ചടിയായി ഇറാന്റെ തീരദേശ റഡാർ കേന്ദ്രങ്ങളെ യുഎസ് സേന ആക്രമിച്ചു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതാണ് ഈ ആക്രമണങ്ങൾ. കുവൈത്തിലെ ജനവാസ മേഖലയിലാണ് മിസൈൽ ആക്രമണുണ്ടായത്. ആർക്കും പരുക്കില്ല. ബഹ്റൈനിൽ 3 മിസൈലുകളും ഏതാനും ഡ്രോണുകളും പതിച്ചു. വ്യോമാക്രമണത്തെ തുടർന്ന് പുലർച്ചെ 4.15 മുതൽ 6.15 വരെ വിമാന സർവീസുകൾ കുവൈത്ത് നിർത്തിവച്ചിരുന്നു.

ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങളെയും അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച 4 ടാങ്കറുകളെയും ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൊറുക്കിലെയും ഗെഷം ദ്വീപിലെയും റഡാർ കേന്ദ്രങ്ങളെയാണ് യുഎസ് ആക്രമിച്ചത്. ഡ്രോൺ ആക്രമണങ്ങളെ ഇവിടെനിന്നാണ് നിയന്ത്രിക്കുന്നതെന്നു യുഎസ് ആരോപിച്ചു.   ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജരായി തുടരുമെന്നു സെൻട്രൽ കമാൻഡ് പറഞ്ഞു. യുഎസ്–ഇറാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം.


യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ പുരോഗമിക്കുകയാണ്. സംഘർഷം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ഇന്ന് ടെഹ്‌റാനിലെത്തും. ഇറാന്റെ ആണവ പദ്ധതി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കൂടുതൽ ചർച്ചകൾക്ക് വിട്ടുകൊടുക്കാനാണ് നീക്കം. എന്നിരുന്നാലും, ഇരുപക്ഷവും കൃത്യമായ ഇടവേളകളിൽ ഏറ്റുമുട്ടലുകൾ തുടരുന്നതിനാൽ ഒരു കരാർ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കോടിക്കണക്കിന് ഡോളറിന്റെ എണ്ണ വരുമാനത്തിലേക്കുള്ള പ്രവേശനം, അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ മേലുള്ള ഉപരോധങ്ങളിൽ ഇളവ്, തങ്ങളുടെ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ ഉപരോധം നീക്കൽ, ഹോർമുസ് കടലിടുക്കിലുള്ള നിയന്ത്രണം എന്നിവയാണ് ടെഹ്‌റാൻ ആവശ്യപ്പെടുന്നത്.

ആഗോളതലത്തിലുള്ള എണ്ണ-വാതക കയറ്റുമതിയുടെ വലിയൊരു പങ്കും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ലോകത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ ഊർജ്ജ വിതരണ കേന്ദ്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ, ഈ മേഖലയിലുണ്ടാകുന്ന ഏതൊരു ചെറിയ സൈനിക ഏറ്റുമുട്ടലും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ആഗോള ഊർജ്ജ വിതരണത്തെയും കടുത്ത രീതിയിൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ആഗോള വിപണികളും പ്രാദേശിക ശക്തികളും ഈ സാഹചര്യത്തെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

ഏപ്രിൽ 8ലെ വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്നും സംഘർഷം ലഘൂകരിക്കാൻ അവർക്ക് ഉദ്ദേശ്യമില്ലെന്നാണ് ആവർത്തിച്ചുള്ള ഇത്തരം ലംഘനങ്ങൾ തെളിയിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അതിനിടെ, സൈനിക വാഹനത്തിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 3 സൈനികരുൾപ്പെടെ 9 പേർ കൊല്ലപ്പെട്ടതായി ലബനൻ സൈന്യം അറിയിച്ചു.


അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ സൈനിക ഉപദേശകൻ മെഹ്സിൻ റെസായ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഈ പ്രതിസന്ധി മാറ്റേണ്ടതെന്നും അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ട്രംപും ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് ഖാംനഇയുടെ അടുത്ത സഹായി പറഞ്ഞു.   ജൂൺ 3 ന് ട്രംപ് ഖമേനിയെ കാണാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു ഇതിനു പിന്നാലെയാണ് ഖാംനഇയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവായ മുഹ്സിൻ റെസായിയുടെ പ്രതികരണം. സമാധാന ചർച്ചകൾ ട്രംപ് സ്തംഭിപ്പിച്ചുവെന്ന് ആരോപിച്ച റെസായി, ഉപരോധം നീക്കിയില്ലെങ്കിൽ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുമെന്ന മുന്നറിയിപ്പും നൽകി.
 
ഇറാന്റെ വിശ്വാസം നേടാൻ ട്രംപ് വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്നും അതുകൊണ്ടാണ് ചർച്ചകൾ പ്രതിസന്ധിയിലായതെന്നും റെസായി വിദേശമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ പ്രതിസന്ധി മറികടക്കാൻ, ഇറാന്റെ മരവിപ്പിച്ച 24 ബില്യൺ ഡോളർ വിലമതിക്കുന്ന ആസ്തികൾ യു.എസ് വിട്ടുകൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കക്കാർക്ക് നിസ്സാരമെന്ന് അദ്ദേഹം വിശേഷിപ്പിച്ച തുകയാണിത്. പക്ഷേ ഇറാന് പ്രധാനപ്പെട്ടതാണ് ഈ തുക. സൗഹാർദ്ദത്തിന്റെയും വിശ്വാസ്യത നേടിയെടുക്കുന്നതിന്റെയും അടയാളമായി ഹുർമുസ് കടലിടുക്കിലെ നാവിക ഉപരോധം യുഎസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.

 അമേരിക്കക്കാരുമായി കരാറിലും എത്തിയില്ലെങ്കിൽ, സംഘർഷം നീട്ടുന്നതിനെക്കുറിച്ച് ഇറാന് ആശങ്കയില്ലെന്നും റെസായി പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് യുദ്ധം വ്യാപിപ്പിക്കുകയും മേഖലയിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിടുകയും ചെയ്യുക എന്നതായിരിക്കും ഇറാന്റെ അടുത്ത നടപടി അദ്ദേഹം പറഞ്ഞു.

"യുദ്ധവും നാവിക ഉപരോധവും തുടർന്നാൽ, ഞങ്ങൾ യുദ്ധത്തെ ഇന്ത്യൻ മഹാസമുദ്രത്തിലേക്കും, ബാബ് അൽ-മന്ദബിലേക്കും, ചെങ്കടലിലേക്കും, മെഡിറ്ററേനിയനിലേക്കും വലിച്ചിഴയ്ക്കും, കൂടാതെ ഈ മറ്റ് അമേരിക്കൻ താവളങ്ങളെ ആക്രമിച്ച് യുദ്ധത്തിന് മറ്റൊരു മാനം നൽകും," അദ്ദേഹം പറഞ്ഞു

പന്ത് ട്രംപിന്റെ കോർട്ടിലാണ്. യുദ്ധം വീണ്ടും ആരംഭിക്കുകയാണെങ്കിൽ അത് ഇന്ത്യൻ മഹാസമുദ്രം, ചെങ്കടൽ, ബാബ് അൽ മന്ദബ് കടലിടുക്ക്, മെഡിറ്ററേനിയൻ കടൽ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് റെസായ് മുന്നറിയിപ്പ് നൽകി. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ, ചെങ്കടലിലേക്ക് പ്രവേശിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരെ ആക്രമണം നടത്തുന്നതിൽ നിന്നു വിട്ടുനിൽക്കുകയാണ്. ബാബ് അൽ മന്ദബും ഹോർമുസ് കടലിടുക്കും അടച്ചുപൂട്ടിയാൽ അത് ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ നാലിലൊന്ന് തടസ്സപ്പെടുത്താൻ കാരണമാകും

ഗള്‍ഫ് മേഖലയില്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ കടുത്ത സാമ്പത്തിക നടപടികളുമായി അമേരിക്ക. കുവൈറ്റിലും ബഹ്‌റൈനിലും ഇറാന്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഇറാന്റെ വിദേശ ആസ്തികള്‍ തന്നെ ഉപയോഗിക്കാന്‍ യു.എസ് നീക്കം ശക്തമാക്കുന്നു.

ഇറാനിയന്‍ നടപടികളുടെ ഫലമായി ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് ഇതിനകം ഉണ്ടായ ചെലവുകള്‍ വിലയിരുത്താന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാന്റെ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതും ഇറാന് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദം ഏല്‍പ്പിക്കുന്നുണ്ട്. നോബിടെക്‌സ് ഉള്‍പ്പെടെയുള്ള ഇറാന്റെ വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സേഞ്ചുകളെയാണ് അമേരിക്ക ലക്ഷ്യം വച്ചിരിക്കുന്നത്. അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥശ്രമങ്ങളുമായി പാകിസ്ഥാന്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിന്നുള്ള ഉന്നത മന്ത്രി ശനിയാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തി.

അതേസമയം ഇന്നലെ രാത്രിയും ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണമുണ്ടായി. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ഡ്രോണുകള്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യം പറഞ്ഞു. ഇറാന്‍ -അമേരിക്ക സമാധാന ചര്‍ച്ച പ്രതിസന്ധിയിലാണെന്നും യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മടിക്കില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ഉപദേഷ്ടാവ് മൊഹ്‌സിന്‍ റെസായ് പറഞ്ഞു.

ഇറാൻ വെള്ളിയാഴ്ച കുവൈത്തിലേക്കും ബഹ്റൈനിലേക്കും ഏഴു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഹോർമുസ് കടലിടുക്കിലേക്കു നേരത്തെ പറന്ന 4 വൺ-വേ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സേന തകർത്തതിനു മണിക്കൂറുകൾക്കു ശേഷമായിരുന്നു മിസൈൽ ആക്രമണം. അമേരിക്കൻ സെൻട്രൽ കമാൻഡ് സെന്റ്‌കോം ആണ് വിവരം പുറത്തുവിട്ടത്. ഇറാന്റെ ആക്രമണ ഡ്രോണുകൾ മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തിയതിനാൽ അവ വെടിവച്ചിടേണ്ടി വന്നതായി പ്രസ്താവനയിൽ പറയുന്നു. ഖേഷം, സിരിക് ദീപുകളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ പ്രത്യാക്രമണമെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ്സ് കോർ (ഐആർജിസി) അറിയിച്ചു.

അതേസമയം, ആക്രമണത്തെ കുവൈത്ത് ശക്തമായി പ്രതിരോധിച്ചു. വ്യോമാതിർത്തിയിൽ വച്ച് ഡ്രോണുകൾ വെടിവച്ചിട്ടു. ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്കൻ സേന ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ സൈറ്റുകളിൽ ആക്രമണം നടത്തി. ഗൊറൂക്കിലെ റഡാർ സൈറ്റും ഖേഷം ദ്വീപിലെ സൈറ്റും തകർത്തതായി സെന്റ്‌കോം അറിയിച്ചു. തുടർന്നുള്ള സമുദ്ര ആക്രമണങ്ങൾ തടയുന്നതിനായിരുന്നു ഈ തിരിച്ചടി. ഇറാൻ വിക്ഷേപിച്ച ഏഴു മിസൈലുകളിൽ ആറെണ്ണം അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് വെടിവച്ചിടാൻ കഴിഞ്ഞു. ഏഴാമത്തെ മിസൈൽ ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്തിയില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ.

ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നേരിടുന്ന കുവൈത്തിന് നൂതന ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ വിൽക്കാൻ യുഎസ് ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. 198 കോടി ഡോളറിന്റേതാണ് ആയുധ ഇടപാട്.

ഫെബ്രുവരി 28നാണ് ഇറാനിൽ യു.എസും ഇസ്രായേലും സംയുക്ത ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കം കൊല്ലപ്പെട്ടതോടെ ഇറാൻ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങൾക്കു നേരെ ആക്രമണം തുടങ്ങിയതോടെ മേഖല കലുഷിതമായി. ഇറാൻ ഹുർമുസ് അടച്ചതോടെ ആഗോള ഊർജ വിപണിയും പ്രതിസന്ധിയിലായി. ഏപ്രിൽ 8 ന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സമാധാന ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇരുപക്ഷവും പാകിസ്താൻ വഴി സന്ദേശങ്ങൾ കൈമാറിയെങ്കിലും ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ഒഴിവാക്കണം എന്നതടക്കമുള്ള യു.എസ് നിർദേശം ഇറാൻ അംഗീകരിച്ചിട്ടില്ല. യുഎസും ഇറാനും തമ്മിലുള്ള ആദ്യ ചർച്ചകൾ ഏപ്രിലിൽ പാകിസ്താനിൽ നടന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends