Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്

15 JUNE 2026 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ട്രംപിനെ വധിക്കാന്‍ ഇറാന്‍ തയ്യാറാക്കി പദ്ധതി..ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി..ആ ഒരൊറ്റ മുന്നറിയിപ്പിൽ ട്രംപ് രക്ഷപ്പെട്ടു..റിപ്പോർട്ടുകൾ..

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!

അവസാനം മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന സമാധാന കരാർ സംബന്ധിച്ചു യുഎസും ഇറാനും ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ. യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനുമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. കരാറിൻ്റെ പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. സമാധാന കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽവെച്ച് ഒപ്പുവെക്കുമെന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. കരാർ പൂർത്തിയായതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയുടെ ഉപരോധം നീക്കാൻ ട്രംപ് നിർദേശം നൽകി.

ഇറാനുമായുള്ള കരാർ പൂർത്തിയായിരിക്കുന്നുവെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചു. "ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഹോർമുസ് കടലിടുക്ക് ടോൾ ഇല്ലാതെ തുറന്നുകൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ അധികാരം നൽകുന്നു, അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ. എണ്ണ പ്രവഹിക്കട്ടെ"- ട്രംപ് കുറിച്ചു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രതികരണത്തിന് പിന്നാലെയാണ് ട്രംപിൻ്റെ പോസ്റ്റ്. യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ ധാരണയായ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നുവെന്നായിരുന്നു ഷഹബാസ് ഷെരീഫിൻ്റെ പ്രതികരണം. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികൾ ഉടനടിയും ശാശ്വതമായും അവസാനിപ്പിക്കാൻ ഇരുപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും പാക് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പിടാൻ അമേരിക്ക നിർബന്ധിതരായെന്ന് അവകാശപ്പെടുന്ന ഒരു ബാനർ ഇറാനിയൻ സ്റ്റേറ്റ് ടിവി പ്രദർശിപ്പിച്ചു. എന്നാൽ ഇറാൻ സർക്കാർ ഇതിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ' എന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ആഹ്വാനം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിൻ്റെ പ്രതികരണം. ഇറാനും യുഎസും തമ്മിൽ സമാധാന കരാറിൽ ധാരണയിലെത്തിയെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇക്കാര്യം ശരിവെച്ച് ട്രംപ് രംഗത്തെത്തിയത്.

"ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഹോർമുസ് കടലിടുക്ക് ടോൾ ഇല്ലാതെ തുറന്നുകൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ അധികാരം നൽകുന്നു, അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ. എണ്ണ പ്രവഹിക്കട്ടെ"- ട്രംപ് അറിയിച്ചു.

ജൂൺ 19ന് സ്വിറ്റസർലൻഡിൽവെച്ച് സമാധാന കരാർ ഒപ്പിടുമെന്നാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ്റെ പ്രഖ്യാപനം. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കുമെന്ന് ഇരുപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ വർഷം ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ തുടങ്ങിയ സംഘർഷത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏറെയും ഇറാനിലും ലെബനനിലുമാണ്. അടിക്ക് തിരിച്ചടിയെന്നോണം ഇസ്രായേലിനും ഗൾഫ് മേഖലയിലെ യുഎസിൻ്റെ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിലും വ്യാപക നാശം സംഭവിച്ചു. ഇതിന് പിന്നാലെ, ആഗോളതലത്തിൽ സമുദ്രമാർഗമുള്ള എണ്ണക്കടത്തിന്റെ ഏകദേശം 20-25 ശതമാനം നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ എണ്ണവിലയും കുതിച്ചു. തുടർന്ന് യുഎസ് നാവികസേന ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തിയത് സാഹചര്യം കൂടുതൽ വഷളാക്കി.

ഇരുരാജ്യങ്ങളും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിലിൽ വിലയിൽ നാല് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബ്രൻ്റ് ക്രൂഡ് ഓയിൽ വില 3.51 ഡോളർ കുറഞ്ഞ് ബാരലിന് 83.82 ഡോളറിലേക്ക് താഴ്ന്നു.

അതേസമയം യുഎഇയെയും ഖത്തറിനെയും ലക്ഷ്യമിട്ട് നടക്കുന്ന വ്യാജവും അടിസ്ഥാനരഹിതവുമായ മാധ്യമ പ്രചാരണങ്ങളെ ശക്തമായി അപലപിച്ച് അറബ് പാർലമെൻറ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമാഹി. കൃത്യതയോ നിഷ്പക്ഷതയോ ഇല്ലാത്ത ഇത്തരം ആരോപണങ്ങൾ പ്രാദേശിക-അന്തർദേശീയ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഇരു രാജ്യങ്ങളുടേയും സ്വാധീനത്തെയും പ്രയത്നങ്ങളെയും തകർക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രദേശത്തെ ജനങ്ങളുടെ താല്പര്യങ്ങൾക്ക് നിരക്കാത്ത ഇത്തരം വ്യാജ വാർത്തകൾ വെല്ലുവിളികൾ നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനും വസ്തുതകൾ വളച്ചൊടിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് അൽ യമാഹി പ്രസ്താവനയിൽ പറഞ്ഞു. പ്രതിസന്ധികളെ നേരിടാനും സമാധാനത്തിൻറെ അടിത്തറ ശക്തമാക്കാനും അറബ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണവും ഐക്യദാർഢ്യവുമാണ് ഈ സമയത്ത് ആവശ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തർക്കങ്ങൾ പരിഹരിക്കുന്നതിനും പ്രതിസന്ധികൾ മറികടക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളിൽ യുഎഇയും ഖത്തറും നിർണായക പങ്കാണ് വഹിക്കുന്നത്. മേഖലയിലെ ജനങ്ങളുടെ വികസനവും പുരോഗതിയും ലക്ഷ്യമിട്ടുള്ള സംയുക്ത നീക്കങ്ങളിൽ ഇരു രാജ്യങ്ങൾക്കുമുള്ള വ്യക്തമായ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങളെയും ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെയും അറബ് പാർലമെൻറ് ശക്തമായി നിഷേധിച്ചു. അറബ് രാജ്യങ്ങൾക്കിടയിലുള്ള ഐക്യദാർഢ്യവും പരമാധികാരത്തോടുള്ള ബഹുമാനവും ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടാതിരിക്കലും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അത്യാവശ്യമാണെന്നും അൽ യമാഹി ഊന്നിപ്പറഞ്ഞു.

യുഎഇയുടെ ആണവ സുരക്ഷാ കാര്യങ്ങൾ നിയന്ത്രിക്കുന്ന സ്വതന്ത്ര സ്ഥാപനമായ 'ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻറെ' (FANR) പുതിയ ഡയറക്ടർ ജനറലായി ഹമദ് അലി മുഹമ്മദ് അൽ കഅബിയെ യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമിച്ചു. ഞായറാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിലാണ് ഈ സുപ്രധാന നിയമനം വ്യക്തമാക്കിയത്.

2015 മുതൽ ഈ പദവിയിലിരുന്ന പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ ക്രിസ്റ്റർ വിക്ടേഴ്സന് പകരക്കാരനായാണ് അൽ കഅബി ചുമതലയേൽക്കുന്നത്. ആണവ ഊർജ്ജം, ആണവ സുരക്ഷ, ആണവായുധ വ്യാപന നിരോധനം എന്നീ വിഷയങ്ങളിൽ യുഎഇ സർക്കാരും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയും തമ്മിലുള്ള ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിച്ചിരുന്നത് അൽ കഅബിയാണ്. ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷന്റെ ബോർഡ് ഓഫ് മാനേജ്‌മെന്റ് ഡെപ്യൂട്ടി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അമേരിക്കയിലെ പ്രശസ്തമായ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ന്യൂക്ലിയർ എഞ്ചിനീയറിംഗിൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ബിരുദങ്ങൾ നേടിയിട്ടുണ്ട്. യുഎഇയുടെ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ 'ഓർഡർ ഓഫ് സായിദ് സെക്കൻഡ് ക്ലാസ്' നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അതേസമയം ഇറാൻ - അമേരിക്ക സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇസ്രായേൽ, ലബനൻ തലസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ രം​ഗത്തെത്തിയിരുന്നു. ലബനൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകളുമായി മുന്നോട്ട് പോകുന്നത് സാധ്യമല്ലെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് അഭിപ്രായപ്പെട്ടത്. അമേരിക്കക്ക് വാക്ക് പാലിക്കാൻ കഴിയുന്നില്ലെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും ഇറാൻ കുറ്റപ്പെടുത്തി. ഇറാന്റെ ഭാഗത്തുനിന്ന് നിർണായക കരാറിൽ ഒപ്പുവെക്കേണ്ടത് സ്പീക്കർ ഗാലിബാഫാണ്. ഇറാനും അമേരിക്കയും തമ്മിൽ ഏറെ നാളായി നടന്നുവന്ന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കവെയാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. ലബനനിലെ ആക്രമണം മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ ഒത്തുതീർപ്പ് കരാറുകൾക്ക് പ്രസക്തിയില്ലെന്നുമാണ് ഇറാന്റെ നിലപാട്. അവസാന നിമിഷത്തിൽ ഇറാൻ കടുപ്പിച്ചത് കരാറിനെ ബാധിക്കുമോ എന്ന ആശങ്ക സജീവമാണ്. നേരത്തെ ഇറാൻ - യു എസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇറാൻ - യു എസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന നിലപാടിലാണ് ഡോണൾഡ് ട്രംപ്. ധാരണ ഒപ്പിട്ടാൽ ഉടനടി ഹോർമുസ് തുറക്കും. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാർ രൂപീകരിക്കും. സമാധാന ധാരണാപത്രം ഒപ്പിടുന്നത് നേരിട്ടായേക്കില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വേദിയാകാൻ സ്വിറ്റ്സർലണ്ട് സന്നദ്ധത അറിയിച്ചെങ്കിലും തീരുമാനം ആയിട്ടില്ല. സമാധാന ധാരണ ഒപ്പിടൽ ചടങ്ങ് ജനീവയിൽ നടന്നേക്കും എന്നായിരുന്നു നേരത്തെയുള്ള വിവരങ്ങൾ. എന്നാൽ ഇപ്പോൾ ഒപ്പിടുന്ന കേവലം രണ്ട് പേജുള്ള ധാരണാപത്രം അതത് രാജ്യങ്ങളിലിരുന്ന് തന്നെ പരസ്പരം അംഗീകരിച്ച് കൈമാറിയേക്കുമെന്ന സൂചനകളുമുണ്ട്. അറുപത് ദിവസത്തെ തുടർ ചർച്ചകൾക്ക് ശേഷമാകും വിശദമായ കരാർ. ഇറാന്റെ യുറേനിയം ശേഖരം നീക്കുകയും ആണവ പദ്ധതി അവാനിപ്പിക്കുകയും ചെയ്യുന്നതാകും കരാറിന്റെ അന്തിമ ഫലമെന്നാണ് റിപ്പോർട്ടുകൾ. ധാരണയെച്ചൊല്ലി ഇതുവരെ വന്ന അഭ്യൂഹങ്ങളെല്ലാം അമേരിക്കയും ഇറാനും നേരത്തെ തള്ളിയിരുന്നു. തീവ്ര നിലപാടുള്ളവരും നയതന്ത്ര സ്വഭാവമുള്ളവരും തമ്മിൽ ധാരണയെച്ചൊല്ലി ഇറാനിൽ ഭിന്നത ശക്തമാണ്. ധാരണയ്ക്കായി കിണഞ്ഞു ശ്രമിക്കുന്നതിനെച്ചൊല്ലി ഇറാൻ വിദേശകാര്യ മന്ത്രിയെ ഇറാൻ മാധ്യമമായ ഫാർസ് ന്യൂസ് ഏജൻസി കടന്നാക്രമിച്ചത് ഭിന്നതയുടെ തെളിവായി. അബ്ബാസ് അരഗ്ച്ചിയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് പങ്കുവെച്ചിരുന്നു. ധാരണയുടെ വിവരങ്ങൾ പരസ്യമാക്കിയ ഇറാൻ മാധ്യമങ്ങളെ വിമർശിച്ച മന്ത്രിയുടെ നിലപാട് അമേരിക്കയ്ക്ക് ആയുധം നൽകുന്നതായി എന്നാണ് വിമർശനം. ഇറാന് അമേരിക്ക യുദ്ധ നഷ്ടപരിഹാരം നൽകുന്നതും ഫണ്ട് കൈമാറുന്നതും ധാരണയിലുണ്ടായേക്കും. അതിനിടെ ഇറാന് യു എ ഇ മുന്നൂറ് കോടി ഡോളർ ഫണ്ട് നൽകുമെന്ന മാധ്യമ റിപ്പോർട്ടുകൾ യു എ ഇ തള്ളി. ഇറാനുമായി ഊർജ്ജ കരാറിലേക്ക് ഖത്തർ നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഖത്തറും നിഷേധിച്ചു. ഇരു പക്ഷത്തും ധാരണയെ അനുകൂലിച്ചും ധാരണയെ വിമർശിച്ചും മാധ്യമ റിപ്പോർട്ടുകളും അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ അമേരിക്കയുമായുള്ള ധാരണയിൽ അന്തിമ രൂപമായിട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (2 hours ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (2 hours ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (2 hours ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (2 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (3 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (3 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (3 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (3 hours ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (3 hours ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (4 hours ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (4 hours ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (4 hours ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (4 hours ago)

Malayali Vartha Recommends