Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

15 JUNE 2026 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

സാഹസിക വിനോദങ്ങൾ ഏറെ ത്രിൽ നൽകുമെങ്കിലും ഒരു ചെറിയ കൈപ്പിഴവുണ്ടായാൽ പോലും അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിച്ചെന്ന് വരാം. അത്തരത്തിൽ രണ്ടു സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട് ചെയ്യപ്പെട്ടിരിക്കുന്നത് . റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം. ബ്രസീലിലാണ് സംഭവം. 21കാരിയായ മരിയ എജ്യുഡാറ റോഡ്രിഗസ് ആണ് മരിച്ചത്. 130 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്. അപകടം നടക്കുമ്പോള്‍ മരിയയുടെ പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു.സാവോ പോളോയിലെ ബംജീ ജമ്പിങ് സ്‌പോട്ടിലായിരുന്നു സംഭവം.

മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച സാഹസിക വിനോദത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മരിയ.അഡ്വഞ്ചർ സ്പോർട്സുകളിൽ അപകടങ്ങൾ അപൂർവമല്ല. എന്നാൽ ഈ സംഭവത്തെ വേറിട്ടുനിർത്തുന്നത് ഉപകരണ തകരാറല്ല മറിച്ച് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്ലായ്മയാണ് അപകടത്തിന് കാരണമായതെന്നതാണ്. ബംജി ജംപിങ്ങിൽ ഏറ്റവും പ്രധാനമായ സുരക്ഷാ കയർ യുവതിയുടെ ശരീരത്തിൽ ബന്ധിക്കാൻ ജീവനക്കാർ മറന്നു പോവുകയായിരുന്നു. ഈ പിഴവ് ശ്രദ്ധയിൽ പെടുന്നതിന് മുൻപ് തന്നെ രണ്ടു ജീവനക്കാർ ചേർന്ന് യുവതിയെ എടുത്തുയർത്തി പാലത്തിന്റെ അഗ്രഭാഗത്തേക്ക് കൊണ്ടുപോയി

 

താഴേക്കെറിയുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.സ്‌കെലറ്റന്‍ ബ്രിഡ്ജിന്റെ മുകളില്‍ നിന്ന് യുവതിയെ ജീവനക്കാര്‍ താഴേയ്ക്ക് എറിയുകയായിരുന്നു. ഈ സമയം റോപ്പ് ഘടിപ്പിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയെ ജീവനക്കാര്‍ എറിയുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ റോപ്പ് എന്ന് വിളിച്ച് പറയുന്നത് കേള്‍ക്കാം. അപ്പോഴേക്കും മലയിടുക്കിലേക്ക് മരിയ പതിച്ചിരുന്നു. വൈദ്യസഹായം നൽകാനായി അടിയന്തര സേവനങ്ങൾ താള്‌വാരത്തേക്ക് കുതിച്ചെങ്കിലും അവർക്ക് മരിയയുടെ മരണം സ്ഥിരീകരിക്കാൻ മാത്രമേ സാധിച്ചുള്ളൂ. പ്രതിശ്രുത വരനൊപ്പമാണ് മരിയ ബംജി ജംപിങ്ങിന് എത്തിയിരുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്.

 

മരിയയുടെ മരണം ഉറപ്പാക്കിയതോടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ഉടന്‍ തന്നെ പൊലീസ് അടക്കമുള്ള ആളുകള്‍ സ്ഥലത്തെത്തി. ഈ സമയം യുവതി മരിച്ചിരുന്നു. യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സാഹസിക വിനോദം സംഘടിപ്പിച്ചവര്‍ക്കതിരെ കടുത്ത ക്രിമിനല്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും പ്രവേശനം നിയന്ത്രിക്കുന്നതിലും വീഴ്ച വരുത്തിയവർക്കെതിരെ

നടപടി ആവശ്യപ്പെട്ട് ലിമേറ മേയര്‍ മുറിലോ ഫ്‌ളിക്‌സ് രംഗത്തെത്തി. ഫെഡറല്‍ ഗവണ്‍മെന്റിന് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.അതേസമയം അപകടത്തിനു തൊട്ടുമുൻപ് പാലത്തിൽ നിൽക്കുന്നതിന്റെ ചിത്രങ്ങൾ പകർത്തി മരിയ തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 'എന്നെ പാലത്തിൽ നിന്നും താഴേക്ക് ചാടാൻ അനുവദിച്ചത് ആരാണ്' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. സംഭവത്തിൽ പിന്നിലെ വ്യക്തമായ കാരണം കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടിരുന്ന ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിയയുടെ അപകട വാർത്ത പുറത്തുവന്നതോടെ അഡ്വഞ്ചർ ടൂറിസം നടക്കുന്ന ഇടങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്കകൾ പടരുകയാണ്.

 

മറ്റൊരു വാർത്ത യെമനിലെ സാഹസിക യാത്രികനും 'സ്പൈഡർമാൻ ഓഫ് യെമൻ' എന്ന പേരിൽ തരംഗവുമായ അൽ-ഖാഖാ ഇബ്ൻ അന്തരത്തിന്റെ (30) മരണം സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ അഗ്നിപർവ്വത ഗർത്തത്തിന്റെ ചെങ്കുത്തായ പാറക്കെട്ടിലൂടെ മുകളിലേക്ക് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. തെക്കൻ പ്രവിശ്യയായ ധാലെയിലെ അഗ്നിപർവ്വത ഗർത്തത്തിലാണ് അപകടം നടന്നതെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി സ്ഥിരീകരിച്ചു. ഏകദേശം 120 മീറ്റർ (393 അടി) താഴ്ചയുള്ള ഗർത്തത്തിലേക്കാണ് ഇയാൾ പതിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends