മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ടോപ് 12ൽ ഇടം നേടാൻ ആകാതെ ഇന്ത്യയുടെ കെസിയ ലിസ് മെജോ

മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ടോപ് 12ൽ ഇടം നേടാൻ ആകാതെ ഇന്ത്യയുടെ കെസിയ ലിസ് മെജോ. യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കിയ ആദ്യ മലയാളി കൂടിയാണ് കെസിയ. 116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ഫൈനൽ പ്യൂർട്ടോ റിക്കോയിലെ ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയത്തിലാണ് നടക്കുന്നത്.
നിലവിലെ ജേതാവായ മെക്സിക്കോയുടെ ഫാത്തിമ ബോഷാണ് പുതിയ വിശ്വസുന്ദരിയെ കിരീടമണിയിക്കുന്നത്. പ്രാഥമിക റൗണ്ടുകളിലും 'നാഷണൽ കോസ്റ്റ്യൂം' റൗണ്ടിലും കേരളത്തിന്റെ കസവുസാരി, ജിമിക്കി, തെങ്ങുകൾ, ഹൗസ്ബോട്ടുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള വേഷവിധാനത്തിൽ എത്തിയ കെസിയ ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ടായിരുന്നു.
കേരളത്തിന്റെ തനത് രീതികളും സംസ്കാരവും ലോകത്തോട് വിളിച്ചുപറയുന്ന തരത്തിൽ അണിഞ്ഞൊരുങ്ങിയാണ് കെസിയ മത്സരിക്കാനെത്തിയത്.
https://www.facebook.com/Malayalivartha

























