യു.എസ് പ്രസിഡന്റ് സ്ഥനാര്‍ത്ഥി നിര്‍ണയ പോരാട്ടം: ഹിലരി ക്ലിന്റന് വിജയം

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥനാര്‍ത്ഥി നിര്‍ണയ പോരാട്ടത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരി ക്ലിന്റന് വിജയം. ചൊവ്വാഴ്ച കെന്റക്കി പ്രൈമറിയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ തൊട്ടടുത്ത എതിരാളി ബെര്‍ണി സാന്റേഴ്‌സിനെ പിന്തള്ളി വിജയിച്ചു. അതേസമയം, ഒറിഗണില്‍ സാന്റേഴ്‌സിനാണ് വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒറിഗണില്‍ ഡൊനാള്‍ഡ് ട്രംപ് വിജയിച്ചു.
എന്നാല്‍ ഡലഗേറ്റുകളുടെ ഉറച്ചപിന്തുണയുള്ള ക്ലിന്റണ്‍ തന്നെ നോമിനേഷന്‍ ഉറപ്പിക്കുമെന്നാണ് സൂചന. ജൂലൈയിലാണ് നോമിനേഷന്‍. അവസാന നിമിഷം വരെ പോരാട്ടം തുടരുമെന്ന് സാന്റേഴ്‌സും വ്യക്തമാക്കി. കെന്റക്കിയില്‍ 60ഉം ഒറിഗണില്‍ 74ഉം ഡലഗേറ്റുകളാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha