ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധത്തിന് സാധ്യതയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ്, കാശ്‌മീര്‍ മോചിപ്പിക്കാന്‍ ആഗ്രഹം

കാശ്‌മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ പ്രകോപനപരമായ പ്രസ്ഥാവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നബാസ് ഷെറീഫ്. കാശ്‌മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് നവാസ് ഷെറീഫ് പറഞ്ഞു. തന്റെ ജീവിത കാലത്തുതന്നെ കാശ്‌മീര്‍ ഇന്ത്യയില്‍ നിന്നും മോചിപ്പിച്ചു കാണാനാണ് ആഗ്രഹമെന്നും ഷെറീഫ് പറഞ്ഞു.
ഇന്ത്യയോട് ഏറെ സൗഹൃദമുള്ള നവാസ് ഷെറീഫ് ഏത് സാഹചര്യത്തിലാണ് പ്രകോപനപരമായ ഈ പ്രസ്ഥാവന നടത്തിയതെന്നറിവായിട്ടില്ല. ലോക രാഷ്‌ട്രങ്ങള്‍ തന്നെ കാശ്‌മീര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹക്കുന്നത്. പാകിസ്ഥാനുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യയുടെയും ആഗ്രഹം. അതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ അടുത്തിടേയുണ്ടായ അതിര്‍ത്തിയിലെ വെടിവയ്‌പ്പും ഭീകരാക്രമണങ്ങളുമെല്ലാം ആ ചര്‍ച്ചകള്‍ക്ക് തടസമായി.
എന്തായാലും നവാസ് ഷെറീഫിന്റെ ഈ വെളിപ്പെടുത്തല്‍ ഇന്ത്യ വളരെ സംയമനത്തോടെയാണ് കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























