വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം

ഡല്‍ഹിയില്‍ സമരംചെയ്ത വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലണമെന്ന ആര്‍.എസ്.എസ്. അനുഭാവി ടി.ജി. മോഹന്‍ദാസിന്റെ പരാമര്‍ശത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സൈബര്‍സെല്‍ ഐ.ജി. പി. പ്രകാശിനാണ് അന്വേഷണച്ചുമതല. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്റെ പരാതിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശിച്ചത്. യൂത്ത് കോണ്‍ഗ്രസ്, എസ്.എഫ്.ഐ. എന്നീ സംഘടനകളും പരാതിനല്‍കിയിരുന്നു. മോഹന്‍ദാസിന്റെ േപരില്‍ നടപടിയെടുക്കാത്തതില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കൂടുതല്‍ കണ്ടെത്തുക സാങ്കേതികവിദ്യ വാര്‍ത്തകള്‍ മലയാളം സിനിമ വാര്‍ത്തകള്‍ വെബ് സ്‌റ്റോറീസ് ഡല്‍ഹിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കുനേരേ വെടിവെക്കണമെന്നായിരുന്നു മോഹന്‍ദാസിന്റെ പരാമര്‍ശം.
'എനിക്ക് ഈ സാഹചര്യം കൈയില്‍ കിട്ടിയാല്‍ നാല് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്നുതവണ മൈക്കില്‍ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും. കുറേപ്പേര്‍ മരിക്കും. കുറേപ്പേര്‍ മരിക്കില്ല. കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും' എന്നായിരുന്നു വീഡിയോയില്‍ മോഹന്‍ദാസിന്റെ പരാമര്‍ശം.
'ഡല്‍ഹിയില്‍ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെണ്‍കുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാല്‍ അടുത്ത രക്തസാക്ഷികളായി മാറു'മെന്നു മറ്റൊരു വീഡിയോയില്‍ മോഹന്‍ദാസ് പറഞ്ഞതും വിവാദമായിട്ടുണ്ട്.
https://www.facebook.com/Malayalivartha




















