തന്റെ പൊതുപ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമം; ശ്വേതയുടെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരഡി

മലയാള താര സംഘടനയായ അമ്മയിലെ അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രസിഡന്റ് ശ്വേത മേനോനെതിരെ രമേഷ് പിഷാരടി. തന്റെ പൊതുപ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും തനിക്കെതിരായ ശ്വേത മേനോന്റെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പിഷാരടി പറയുന്നു. തനിക്കെതിരെ നിയമപരമായ ഒരു കാരണവും പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. 'അമ്മ'യുടെ രേഖകളോ അധികാരമോ ഒരിക്കലും ഏറ്റെടുത്തിട്ടില്ല.
എറണാകുളം മുന്‍സിഫ് കോടതിയിലാണ് സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. 'അമ്മ'യിലെ അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിന്ന് പിന്മാറുന്നതായി പിഷാരടി കോടതിയെ അറിയിച്ചു. അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് രമേശ് പിഷാരടിയുടെ അഭിഭാഷകന്‍ എറണാകുളം മുന്‍സിഫ് കോടതിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. നേരത്തെയും വിഷയത്തില്‍ പരസ്യ പ്രതികരണങ്ങളിലൂടെ താന്‍ പിന്മാറുകയാണെന്ന് രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നുവെങ്കിലും, ഇപ്പോള്‍ ജുഡീഷ്യല്‍ പ്രക്രിയയുടെ ഭാഗമായി ഔദ്യോഗികമായിത്തന്നെ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ശ്വേതാ മേനോന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി രമേശ് പിഷാരടി കണ്‍വീനറായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍, സംഘടനയുടെ ബൈലോ പ്രകാരം ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha




















