കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം

കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപകമായ സര്‍വീസ് റദ്ദാക്കലും ബസുകള്‍ സര്‍വീസ് നടത്താതിരിക്കുന്ന സ്ഥിതിയും ഉണ്ടായെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വസ്തുതാവിരുദ്ധമാണെന്ന് മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് 16 അധിക ഷെഡ്യൂളുകള്‍ ഇന്ന് സര്‍വീസ് നടത്തിയിട്ടുണ്ട്. അതിനാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പൊതുജനങ്ങള്‍ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഇന്നത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം 4,371 ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച ഇത് 4,355 ആയിരുന്നു. അതായത്, കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്ന് 16 അധിക ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. അതേസമയം, ആവശ്യമായ സാഹചര്യങ്ങളില്‍ സര്‍വീസിനായി വിന്യസിക്കാനാകുന്ന 376 സ്‌പെയര്‍ ബസുകളും ഇന്നേ ദിവസം വിവിധ യൂണിറ്റുകളില്‍ സജ്ജമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയില്‍ വ്യാപകമായ സര്‍വീസ് റദ്ദാക്കലോ പ്രതിസന്ധിയോ ഉണ്ടായെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. പൊതുജനങ്ങള്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കാതെ, ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും കെ.എസ്.ആര്‍.ടി.സി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha




















