തായ്‌ലന്റില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

തായ്‌ലന്റില്‍ ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി യിങ്‌ലക് ഷിനവത്രെ പാര്‍ലമെന്റ് പിരിച്ച് വിട്ട് തെരെഞ്ഞെടുപ്പിന് ഉത്തരവിട്ടിരിക്കുകയാണ്. ഇടക്കാല സര്‍ക്കാരിന് താന്‍ നേതൃത്വം നല്‍കുമെന്നും ഷിനവത്രെ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും ഭൂരിപക്ഷം ലഭിക്കാത്ത പ്രതിപക്ഷ പാര്‍ട്ടി തെരഞ്ഞെടുപ്പു വേണ്ടെന്നും നോമിനേറ്റ് ചെയ്യുന്ന ജനാധിപത്യസമിതിക്ക് അധികാരം കൈമാറണമെന്നുമുള്ള നിലപാടിലാണ്. ഭരണഘടനയ്‌ക്കു നിരക്കാത്ത ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
അതേസമയം സമരം നടത്തുന്ന പ്രതിപക്ഷ ഡെമോക്രാറ്റ് പാര്‍ട്ടി പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ ബാങ്കോക്കില്‍ നടന്ന പ്രകടനത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു.
സൈന്യം അട്ടിമറിയിലൂടെ പുറത്താക്കിയ മുന്‍ പ്രധാനമന്ത്രി താക്‌സിന്റെ പാവയാണ് ഷിനവത്രെയെന്നും വിദേശത്തുകഴിയുന്ന താക്‌സിന്‍ ഭരണത്തില്‍ ഇടപെടുന്നുവെന്നും ആരോപിച്ചാണ് ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് സുതേപിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. താക്‌സിന്റെ സഹോദരിയാണ് തായ്‌ലന്‍ഡിലെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ യിങ്‌ലക് ഷിനവത്രെ. സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി ഞായറാഴ്‌ച പ്രതിപക്ഷ എം.പിമാര്‍ ഒന്നടങ്കം രാജിവച്ചിരുന്നു.
https://www.facebook.com/Malayalivartha


























