ബ്രിട്ടനില്‍ ഇനി പെണ്‍ഭരണം

ബ്രക്‌സിറ്റ് ഫലത്തെ തുടര്‍ന്ന് രാജിവച്ച ഡേവിഡ് കാമറൂണിന് പിന്‍ഗാമിയായി ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു വനിതയെത്തുമെന്നുറപ്പായി.
അഭ്യന്തര സെക്രട്ടറി തെരേസ മെയ്, ഊര്‍ജമന്ത്രി ആന്‍ഡ്രിയ ലീഡ്‌സം എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുഖ്യമായും പറഞ്ഞു കേള്‍ക്കുന്നത്.
മാര്‍ഗരറ്റ് താച്ചര്‍ 1990ല്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഒരു വനിതാ പ്രധാനമന്ത്രിക്ക് ബ്രിട്ടന്‍ ഭരിക്കാന്‍ അവസരമൊരുങ്ങുന്നത്.
നിലവില്‍ തെരേസ മെയിക്കാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കാണുന്നത്. ഭരണകക്ഷിയായ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ ടോറി എംപിമാരുടെ വോട്ടെടുപ്പില്‍ 199 വോട്ടുകളാണ് തെരേസ മെയിക്ക് ലഭിച്ചത്. ആന്‍ഡ്രിയ ലീഡ്‌സത്തിന് 84 വോട്ടുകളും.
സപ്തംബര്‍ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഡേവിഡ് കാമറൂണ്‍ അറിയിച്ചിരിക്കുന്നത്. 1,50,000ത്തോളം അംഗങ്ങളുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനൊടുവിലായിരിക്കും അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. ഈ തിരഞ്ഞെടുപ്പിന്റെ ഫലം സപ്തംബര്‍ ഒന്‍പതിനായിരിക്കും പ്രഖ്യാപിക്കുക
നിലവില്‍ അഭ്യന്തര സെക്രട്ടറി സ്ഥാനം വഹിക്കുന്ന മെയ് ബ്രിട്ടീഷ് സര്‍ക്കാരിലെ ഉന്നത പദവികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ആളാണ്. 59 വയസ്സുകാരിയായ മെയ് ബ്രക്‌സിറ്റില്‍ ബ്രിട്ടന്‍ യൂറോപ്പില്‍ തുടരണമെന്ന അഭിപ്രായക്കാരിയായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ബ്രിട്ടന്‍ സ്വതന്ത്രമാക്കുന്നതിനെ അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.
അഭിഭാഷകയായ ലീഡ്‌സം (53) 2014ല്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാരില്‍ ജൂനിയര്‍ ഊര്‍ജമന്ത്രിയായി ചുമതലയേറ്റത്. ബ്രിട്ടണ്‍ യൂറോപ്യന്‍ ബ്ലോക്കില്‍ തുടരണം എന്ന അഭിപ്രായക്കാരിയായിരുന്നു ഇവരും.
ഈ വര്‍ഷം നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറാനുള്ള കഠിന പ്രയത്‌നത്തിലാണ് ഹിലാരി ക്ലിന്റണ്‍, മറ്റൊരു പ്രമുഖ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയില്‍ ആഞ്ചല മെര്‍ക്കല്‍ അധികാരത്തില്‍ തുടരുകയാണ്.
ഒരുപക്ഷേ ആഗോളരാഷ്ട്രീയത്തെ തന്നെ നിയന്ത്രിക്കുന്ന ഈ മൂന്ന് വമ്പന്‍ രാജ്യങ്ങളേയും വനിതകള്‍ നയിക്കുന്ന കാഴ്ചയായിരിക്കും അടുത്ത വര്‍ഷം ജനുവരിയില്‍ കാണുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























