അജ്ഞാതരായ രണ്ടു പേര്‍ നടത്തിയ വെടിവയ്പ്പില്‍ നാലു പൊലീസുകാര്‍ കൊല്ലപ്പെട്ടു

ഡാലസില്‍ മാര്‍ച്ചിനിടെ അജ്ഞാതരായ രണ്ടു പേര്‍ നടത്തിയ വെടിവയ്പ്പില്‍ നാലു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മാര്‍ച്ച് നടന്ന ഡൗണ്‍ടൗണിനു സമീപമുള്ള പാര്‍ക്കിങ് സ്ഥലത്തുനിന്നാണ് ഇവര്‍ വെടിവയ്പ്പു നടത്തിയത്. മിനിസോട്ടയിലും ലൂസിയാനയിലുമുണ്ടായ പൊലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം.
ഒളിപ്പോരാളികളായ രണ്ടുപേരാണ് വെടിവയ്പ്പു നടത്തിയതെന്ന് പൊലീസ് മേധാവി പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ തന്നെയാണോ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, അക്രമികളില്‍ ഒരാളുടെ ചിത്രം ഡാലസ് പൊലീസ് പുറത്തുവിട്ടു.
അതേസമയം, ഡൗണ്‍ടൗണിലൂടെ മാര്‍ച്ച് നടത്തുന്നതിനിടെ പൊലീസുകാര്‍ക്കുനേരെ രണ്ടുപേര്‍ വെടിയുതിര്‍ക്കുന്നതും സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടുത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും അക്രമികള്‍ രക്ഷപെടുകയായിരുന്നു. ഡൗണ്‍ടൗണിലെ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബിസിനസ് മേഖലകള്‍, ജനവാസ മേഖലകള്‍ തുടങ്ങിയവയിലും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























