കൈയില്‍ കണ്ണാടിയുമായി നഗ്‌നരായ നൂറോളം സ്ത്രീകള്‍, സ്‌പെന്‍സര്‍ ട്യൂണിക്കിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ

നഗ്‌ന ഫോട്ടോഗ്രഫികളിലൂടെ ലോക പ്രശസ്തനായ സ്‌പെന്‍സര്‍ ട്യൂണിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ ഒരുക്കിയത് 130 നഗ്‌നയായ വനിതകളെ. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിണ് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന പ്രതിഷധവുമായാണ് സ്‌പെന്‍സര്‍ ട്യൂണിക് സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രതിഷേധിച്ചത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയിലേക്ക് കൈയില്‍ വലിയ കണ്ണാടിയുമായി നഗ്‌നരായ സ്ത്രീകള്‍ നില്കുന്നതായിട്ടാണ് സ്‌പെന്‌സര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 'Everything She Says Means Everything.' എന്നാണ് തന്റെ ഏറ്റവും പുതിയ ആവിഷ്‌കാരത്തിനു സ്‌പെന്‍സര്‍ നല്‍കിയ പേര്. നഗ്‌നരായി എത്തിയ സ്ത്രീകളുടെ ചിത്രം നവംബര്‍ 8നു നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് ട്യൂണിക്ക് പറയുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലവില്‍ നിരവധി സ്ത്രീകളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു, പത്തു സ്ത്രീകളില്‍ ഏഴു പേരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ ആണെന്നുള്ള സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പ്രതിഷേധവുമായി സ്‌പെന്‍സര്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha


























