പോക്കിമോനെ തപ്പി സൈനീക ആസ്ഥാനത്തും കടന്നു ചെന്നു, അബദ്ധം മനസിലാകുന്നതിന് മുന്നേ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു

പുതിയ മൊബൈല്‍ ഗെയിമായ പോക്കിമോന്‍ ഗോ ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റിന്റെയും ഗൂഗിള്‍ മാപിന്റെയും സഹായത്തോടെ കളിക്കുന്ന ഏറ്റവും പുതിയ ഗെയിമാണ് പോക്കിമോന്‍ ഗോ. പോക്കിമോന്‍ പ്രശസ്തമായതിനു ശേഷം പോക്കിമോന്‍ഗോ കളിക്കുന്നതിനു വേണ്ടി യുവാവ് ജോലി രാജി വച്ച വാര്‍ത്തകള്‍ മുതല്‍ നിരവധി പോക്കിമോന്‍ വാര്‍ത്തകളും വന്നു കഴിഞ്ഞു.
ഇന്തോനേഷ്യയില്‍ പോക്കിമോന്‍ കളിച്ച് സൈനീക ആസ്ഥാനത്തു കടന്നതിനു യുവാവിനെ അറസ്റ്റു ചെയ്തതാണ് ഏറ്റവും പുതിയ പോക്കിമോന്‍ ഗോ വാര്‍ത്ത. ഫ്രഞ്ചുകാരനായ റൊമെയ്ന്‍ പിയറെ എന്ന 27 വയസുകാരനാണ് ഇന്തോനേഷ്യയില്‍ വെസ്‌റ് ജാവ സൈനീക അസ്ഥാനത്തും പോക്കിമോനെ തിരഞ്ഞു ചെന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടു പേടിച്ചോടിയെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ച അറസ്റ്റു ചെയ്യുകയായിരുന്നു.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവിച്ച അബദ്ധം ഇയാള്‍ വിവരിച്ചത്. രാവിലെ ജോഗിംഗിനിടയില്‍ പോക്കിമോന്‍ കളിച്ചു വരികയായിരുന്നു റൊമെയ്ന്‍. ജക്കാര്‍ത്തയില്‍ ഒരു കമ്പനിയില്‍ ജോലിക്കാരനായ റൊമെയ്ന്‍ ഗെയിം കളിച്ച അബദ്ധത്തില്‍ സൈനീക ആസ്ഥാനത്തു കടക്കുകയായിരുന്നു. സിറെബോണിലെ മിലിട്ടറി കോംപ്ലക്സില്‍ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. എന്തായാലും വിശദമായി ചോദ്യം ചെയ്തതിനു ശേഷം റൊമെയ്‌നെ പോലീസ് വെറുതെ വിട്ടു
https://www.facebook.com/Malayalivartha


























