കാനഡയില്‍ 46 കോടിയുടെ ലോട്ടറി ലിബു ജോര്‍ജിന്

കാനഡയിലെ ആല്‍ബര്‍ട്ടാ പ്രവിശ്യയിലെ കാല്‍ഗറി പട്ടണത്തിലെ ലിബുജോര്‍ജ്ജിന് ഇനി ഭാര്യയെയും കൊണ്ട് ഫ്രാന്‍സിലേക്ക് യാത്ര നടത്താം. വളരെ നാളുകളായി ഇത്തരമൊരു യാത്രയെ കുറിച്ച് അവര്‍ക്കിടയില്‍ ചര്‍ച്ച ഉണ്ടാകാറുണ്ടായിരുന്നെങ്കിലും അതു പ്രായോഗികപഥത്തിലെത്തിയിരുന്നില്ല. സാമ്പത്തികസ്ഥിതി അത്ര സുരക്ഷിതമായിരുന്നില്ല എന്നതു തന്നെ കാരണം.
എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ 6 ന് ലിബുവിന്റെ ആശങ്കകളെല്ലാം മാറിക്കിട്ടി. അന്നാണ് വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷനും ആല്‍ബെര്‍ട്ടാ ഗെയിമിംഗ് കമ്മീഷനും സംയുക്തമായി പുറത്തിറ ്ക്കിയ ലോട്ടറി ഫലം ലിബു കണ്ടത്.
ലോട്ടറിയില്‍ ലിബു തെരഞ്ഞെടുത്ത നമ്പറുകളുടെ ഗ്രൂപ്പിനാണ് 90 ദശലക്ഷം രൂപയോളം വരുന്ന സമ്മാനം കിട്ടിയതെന്ന് നമ്പര്‍ ഒത്തു നോക്കിയ ലിബു അറിഞ്ഞു. ഉടനെ തന്നെ ലോട്ടറി ഓഫീസില്‍ വിവരം വിളിച്ചറിയിച്ചപ്പോള്‍ ലോട്ടറി നേടുന്നവരെ മാത്രം കേള്‍പ്പിക്കുന്ന വൂ--ഹൂ എന്ന ശബ്ദം ഫോണിലൂടെ കേട്ടുവെന്നും ലിബു പറഞ്ഞു.
ഇത്രയും വലിയ തുക തനിക്ക് ലോട്ടറിയടിച്ചുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അല്പനേരത്തേക്ക് ശ്വാസമെടുക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ലിബുവിന്റെ പ്രതികരണം. 7,12,22,35,39,43 എന്നീ നമ്പരുകളാണ് ലിബു തെരഞ്ഞെടുത്തിരുന്നത്.
https://www.facebook.com/Malayalivartha


























