13 ഫയര്‍ഫോഴ്സ് വാഹനങ്ങളും 30 ജീവനക്കാരും ശ്രമിച്ചെങ്കിലും തീ കെടുത്താനായില്ല, ബസ് പൂര്‍ണമായും കത്തിനശിച്ചപ്പോള്‍ നഷ്ടമായത് 26 ജീവന്‍

തായ് വാനില്‍ വിനോദ സഞ്ചാരികളുമായി വിമാനത്താവളത്തിലേക്ക് പോയ ബസ് കൈവരിയിലിടിച്ച് കത്തു പിടിച്ചതില്‍ നഷ്ടമായത് 26 ജീവനുകള്‍. വിനോദ സഞ്ചാരികളെയും കൊണ്ടു വിമാനത്താവളത്തിലേക്കു പോകുന്ന വഴിയിലാണ് ബസിനു തീ പിടിച്ച് ബസിനകത്തുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ മരിച്ചത്.
ടായുവാന്‍ മേഖലയിലെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ്സ് വെയിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ ബസിന്റെ നിയന്ത്രണം വിട്ട് റോഡരികത്തുള്ള കൈവരിയിലിടിക്കുകയും, തുടര്‍ന്നു ബസിനു കത്തു പിടിക്കുകയായിരുന്നു. അപകടത്തില്‍ ബസിലെ യാത്രക്കാരായ 24 പേരും സ്വദേശിയായ ഡ്രൈവറും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്നു അതുവഴി കടന്നു പോയ മറ്റു ഡ്രൈവര്‍മാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഭയാനകമായി തീ ആളിപ്പടര്‍ന്നതിനാല്‍ പിന്മാറുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ 13 ഫയര്‍ഫോഴ്സ് വാഹനങ്ങളും മുപ്പതോളം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നു തീ അണച്ചപ്പോഴേക്കും ബസും അതിനകത്തു സഞ്ചരിച്ചിരുന്ന വിനോദ സഞ്ചാരികളുമടക്കം കത്തിയമര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























