ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി പ്രസിഡന്റ്

ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി പ്രസിഡന്റ് തയിപ്് എര്‍ദോഗന്‍. അട്ടിമറിക്കാരെ ശിക്ഷിക്കാന്‍ അനിവാര്യമായ വധശിക്ഷ പുസ്ഥാപിക്കണമെന്നും എര്‍ദോഗന്‍ അനുയായികള്‍ ആവശ്യപ്പെട്ടു. ഇന്ന് ചേരുന്ന പാര്‍ലമെന്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും.
2004 ലാണ് തുര്‍ക്കി വധശിക്ഷ എടുത്തുമാറ്റിയത്. വധശിക്ഷ പുനസ്ഥാപിക്കുന്ന തീരുമാനമുണ്ടായാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം എന്ന ആഗ്രഹം വിദൂര സ്വപ്നമായി അവശേഷിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ തുര്‍ക്കിക്ക് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























