തുര്‍ക്കിയില്‍ അറസ്റ്റു തുടരുന്നു, മുന്‍ വ്യോമസേനാമേധാവിയും സെക്കന്‍ഡ് ആര്‍മി ജനറലും ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ മുഖ്യ സൂത്രധാരന്മാര്‍

പട്ടാളം ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തടുര്‍ന്ന് ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ തുര്‍ക്കിയില്‍ സൈനീകരടക്കം ഉദ്യോഗസ്ഥന്മാരെയും അറസ്റ്റു ചെയ്യുന്നത് തുടരുന്നു. നിലവില്‍ 9000 സൈനികരെയും 7500 മറ്റു വിഭാഗങ്ങളില്‍പെട്ട ഉദ്യോഗസ്ഥരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ അട്ടിമറിക്കു നേതൃത്വം നല്‍കിയ 85 സൈനീക ജനറല്‍മാരെയും അഡ്മിറല്‍മാരെയും ജയിലിലടച്ചു.
മുന്‍ വ്യോമസേനാ മേധാവി ജനറല്‍ അകിന്‍ ഉസ്തുര്‍ക്ക് അട്ടിമറി ശ്രമത്തിലെ മുഖ്യ സൂത്രധാരനാണെന്നു കണ്ടെത്തി. കഴിഞ്ഞ വര്‍ഷം കമാന്‍ഡര്‍ പദവിയിലിരിക്കെ വിരമിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്. നിലവില്‍ തുര്‍ക്കിയുടെ സുപ്രീം മിലിറ്ററി കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചു വരികയാണ് ഉസ്തുര്‍ക്ക്. ഉസ്തുര്‍ക്കിനെ രാജ്യദ്രോഹ കുറ്റം ചുമത്തി വിചാരണ ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഉസ്തുര്‍ക്കിനെ കൂടാതെ സെക്കന്‍ഡ് ആര്‍മി ജനറല്‍ ആദം ഹുദുദി, തേര്‍ഡ് ആര്‍മി കമാന്‍ഡര്‍ ഇര്‍ദല്‍ ഉസ്ഥുര്‍ക്ക് എന്നിവരും മുഖ്യസൂത്രധാരന്മാരില്‍ ഉള്‍പ്പെടുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
രാജ്യം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങി എന്നു പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം പ്രഖ്യാപിച്ചുവെങ്കിലും, അട്ടിമറി ഭീഷണിയില്‍ നിന്നു പൂര്‍ണമായും മുക്തമായിട്ടില്ലെന്നു അധികൃതര്‍ കരുതുന്നുണ്ട്. ഇതിന്റെ ഭാഗമായി യുദ്ധവിമാനങ്ങള്‍ തുര്‍ക്കിയുടെ ആകാശത്തു പട്രോളിംഗ് നടത്തിയിരുന്നു. രാത്രിയിലുടനീളം എഫ്-16 ജെറ്റുകലാണ് പട്രോളിംഗ് നടത്തിയത്.
https://www.facebook.com/Malayalivartha


























