യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ലീവ്‌ലന്‍ഡില്‍ നടന്ന കണ്‍വന്‍ഷനിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ നേരിടും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യാന ഗവര്‍ണര്‍ മൈക് പെന്‍സിനെയും പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു.
മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് ക്യാമ്പയിനൊടുവില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ 17 പേരെ പിന്തള്ളിയാണ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. ഒഹായോയോവിലെ ക്ലീവ്‌ലന്‍ഡില്‍ നടന്ന കണ്‍വന്‍ഷനില്‍ ട്രംപ് 1725 പേരുടെ പിന്തുണ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ടെഡ് ക്രൂസിന് 475 വോട്ടുകള്‍ മാത്രമാണ് നേടനായത്. ബിസിസനസുകാരനും ശതകോടീശ്വരനുമായ ട്രംപ് ഒരു വര്‍ഷം മുമ്പാണ് രാഷ്ട്രീയത്തില്‍ എത്തുന്നത്.
കുടിയേറ്റക്കാരോടും മുസ്‌ലിംകളോടും കറുത്തവരോടുമുള്ള നിലപാടിന്റെ പേരില്‍ വിമശങ്ങള്‍ കേട്ടിരുന്നു. അവസാന നിമിഷ 'അട്ടിമറി' ശ്രമവും അതിജീവിച്ചാണ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. കണ്‍വന്‍ഷനില്‍ ചില പ്രതിനിധികള്‍ തെരഞ്ഞെടുപ്പു നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ന്യുയോര്‍ക്കില്‍ നിന്ന് വീഡിയോകോണ്‍ഫറന്‍സിലൂടെ ട്രംപ് കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും വിജയത്തിനായി കഠിന പരിശ്രമം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























