ആണവായുധം പ്രയോഗിക്കാന്‍ പോലും മടിക്കില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ

അത്യാവശ്യം വന്നാല്‍ അണുബോംബുകള്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ. ആണവായുധ പദ്ധതികള്‍ സംബന്ധിച്ചു ബ്രിട്ടിഷ് പാര്‍ലമെന്റിലെ ചര്‍ച്ചയിലുയര്‍ന്ന ചോദ്യത്തിനു മറുപടിയായാണു മേ ഇക്കാര്യം തുറന്നടിച്ചുപറഞ്ഞത്.
ആണവായുധം പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് ബ്രിട്ടിഷ് പ്രധാനമന്ത്രി നേരിട്ടു മറുപടി പറയുന്നത് ആദ്യമായാണ്. ഇത്തരം ചോദ്യങ്ങളുയരുമ്പോള്‍ ഒഴിഞ്ഞുമാറുകയായിരുന്നു മുന്‍ പ്രധാനമന്ത്രിമാരുടെ രീതി. ബ്രിട്ടന്റെ െ്രെടഡന്റ് ആണവായുധ പ്രതിരോധ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു മേയുടെ മറുപടി.
സ്‌കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടി എംപി ജോര്‍ജ് കെരെവനാണ് ചോദ്യമുന്നയിച്ചത്. ഇതിനിടെ, ആണവായുധ പ്രയോഗം സംബന്ധിച്ച ചോദ്യത്തിനുള്ള മേയുടെ മറുപടി പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയിലെ ഭിന്നത വര്‍ധിപ്പിക്കാനുള്ള ശ്രമമാണെന്നും വ്യാഖ്യാനമുണ്ട്. പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും ഭൂരിപക്ഷം ലേബര്‍ എംപിമാരും ഈ വിഷയത്തില്‍ രണ്ടു തട്ടിലാണ്.
ആണവായുധ പദ്ധതിക്ക് എതിരാണു കോര്‍ബിന്‍. മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുമെന്ന പ്രഖ്യാപനത്തോടെയല്ല ബ്രിട്ടന്‍ രാജ്യാന്തര ബന്ധങ്ങളുണ്ടാക്കാന്‍ ശ്രമിക്കേണ്ടതെന്നു പറഞ്ഞു മേയുടെ പ്രസ്താവനയെ കോര്‍ബിന്‍ എതിര്‍ക്കുകയും ചെയ്തു. െ്രെടഡന്റ് പദ്ധതിയെ എതിര്‍ക്കുന്നവരെ മേ ശക്തമായി വിമര്‍ശിച്ചു.
െ്രെടഡന്റ് പദ്ധതി ഒഴിവാക്കണമെന്ന ആവശ്യം തീര്‍ത്തും നിരുത്തരവാദപരമാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കുകയാണു ചെയ്യുന്നത് മേ പറഞ്ഞു. മുങ്ങിക്കപ്പലുകളും മിസൈലുകളും ഉള്‍പ്പെട്ട െ്രെടഡന്റ് പ്രതിരോധ പദ്ധതിക്കു ഭീമമായ ചെലവു വരും. ബ്രിട്ടനില്‍ ഏതാനും വര്‍ഷങ്ങളായി ഇതു വലിയ രാഷ്ട്രീയ ചര്‍ച്ചയാണ്.
https://www.facebook.com/Malayalivartha


























