മാലിയില്‍ സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. നംപാലയിലെ സൈനിക താവളത്തിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രണ്ട് സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
ആക്രമണത്തിനു പിന്നാലെ പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ കെയ്ത സുരക്ഷാ യോഗം വിളിച്ചു. പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, സേനാ മേധാവികള്‍ എന്നിവരുള്‍പ്പെട്ട യോഗമാണ് വിളിച്ചത്.
മാലിയില്‍ നിരവധി വംശീയ, ജിഹാദി സംഘടനകള്‍ സജീവമാണ്. ഫുലാനി വംശീയ സംഘടനയ്ക്കു നേര്‍ക്ക് സൈന്യം നടത്തിയ ആക്രമണത്തിന് പകരമാണിതെന്ന് അടുത്തകാലത്ത് രൂപംകൊണ്ട് ഒരു സംഘടന അവകാശപ്പെട്ടു. ഇസ്ലാമിക തീവ്രവാദ സംഘടനയായ അന്‍സാര്‍ ദിനെയും ഉത്തരവാദിത്തമേറ്റ് രംഗത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























