യുഎസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ സിറിയയില്‍ 56 മരണം

അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ സിറിയയിലെ മന്‍ബെഞ്ച് പ്രവിശ്യല്‍ 11 കുട്ടികളടക്കം 56 പേര്‍ മരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.
ഇസ്ലാമിക് സ്റ്റേറ്റിന് ശക്തമായ സ്വാധീനമുള്ള മന്‍ബെഞ്ച് പ്രദേശത്താണ് ആക്രമണത്തില്‍ പ്രദേശവാസികള്‍ മരിച്ചത്.ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈയില്‍ നിന്നും മന്‍ബെഞ്ച് പിടിച്ചടക്കാന്‍ നേരത്തെ മുതല്‍ സിറിയന്‍ സേന ശ്രമം തുടങ്ങിയതിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. മന്‍ബെഞ്ചിനടുത്ത ഹമിറയിലും സൈന്യം ആക്രമണം നടത്തിയതില്‍ നാലു കുട്ടികളടക്കം പത്തു പേര് മരിച്ചു
ഇതോടെ മന്‍ബെഞ്ച് പ്രവിശ്യയില്‍ സിറിയന്‍ സേന യുഎസ് സേനയോടൊത്തു നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എന്ന 167 ആയി.
https://www.facebook.com/Malayalivartha


























